ലോകകപ്പില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം!!

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു.

Last Updated : Jun 24, 2019, 08:48 AM IST
ലോകകപ്പില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം!!

ലണ്ടന്‍: ലോകകപ്പില്‍ പാക്കിസ്ഥാനോട് 49 റണ്‍സിന് തോറ്റ് ദക്ഷിണാഫ്രിക്ക. അതോടെ ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. 

ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖും ഫഖര്‍ സല്‍മാനും 44 റണ്‍സ് വീതം നേടി. മൂന്നാമനായെത്തിയ ബാബര്‍ അസം 69 റണ്‍സ് നേടി. 59 പന്തില്‍ 9 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 89 റണ്‍സ് നേടിയ ഹാരിസ് സൊഹൈലാണ് പാക്കിസ്ഥാന്‍റെ ടോപ് സ്‌കോറര്‍.

പിന്തുടര്‍ന്ന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത ഓവറില്‍ 259 റണ്‍സ് എടുക്കാനെ ആയുള്ളൂ.  ഓപ്പണര്‍ ഹാഷിം അംലയുടെ വിക്കറ്റ് മുഹമ്മദ്‌ ആമിര്‍ മടക്കി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഡി കോക്കും ഡുപ്ലസിസും കരുതിക്കളിച്ചെങ്കിലും ഡി കോക്കിനെ പുറത്താക്കി ഷദാബ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു.

ഡി കോക്ക് 60 പന്തില്‍ 47 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കക്കു വേണ്ടി ലുന്‍ഗി എന്‍ഗിഡി 3 വിക്കറ്റ് നേടി. ഇമ്രാന്‍ താഹിര്‍ രണ്ടും എയ്‌ഡെന്‍ മര്‍ക്രം, ആന്‍ഡില്‍ പെലൂക്‌വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Trending News