പാക്കിനെ പൂട്ടാന്‍ വജ്രായുധവുമായി ഇന്ത്യ!!

ലോകകപ്പില്‍ ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകകപ്പ്‌വേദിയിൽ ആദ്യമായാണ് ഇന്ത്യ-പാക്‌ മുഖാമുഖം വരുന്നത്.   

Last Updated : Jun 16, 2019, 03:23 PM IST
പാക്കിനെ പൂട്ടാന്‍ വജ്രായുധവുമായി ഇന്ത്യ!!

മാഞ്ചസ്റ്റര്‍: അഭിമാന പോരാട്ടത്തില്‍ പാക്കിനെ പൂട്ടാന്‍ വജ്രായുധവുമായി ഇന്ത്യ. വിജയ്‌ ശങ്കറാണ് ഇന്ത്യയുടെ ആ വജ്രായുധം.  

ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരത്തില്‍ നിര്‍ണായക നാലാം നമ്പറില്‍ വിജയ്‌ക്ക് ടീം ഇന്ത്യ അവസരം നല്‍കുകയായിരുന്നു. ടോസ് വേളയില്‍ വിജയ് ശങ്കറെ കുറിച്ച് നായകന്‍ വിരാട് കൊഹ്‌ലി പറഞ്ഞ വാക്കുകള്‍ ഇന്ത്യയുടെ ഗെയിം പ്ലാന്‍ വ്യക്തമാക്കുന്നു.

3ഡി പരാമര്‍ശത്തെ പിന്തുണയ്‌ക്കുന്ന രീതിയിലാണ് കൊഹ്‌ലി ടോസ് വേളയില്‍ സംസാരിച്ചത്. വിജയ് ശങ്കര്‍ മികച്ച ബാറ്റ്സ്‌മാനും ഫീല്‍ഡറുമാണ്, കുറച്ച് ഓവറുകളും എറിയാനാകും എന്നാണ് കോലിയുടെ വാക്കുകള്‍. 

ഓപ്പണര്‍ ശിഖര്‍ ധവാന് വിരലിന് പരിക്കേറ്റതോടെ നാലാം നമ്പറില്‍ കളിച്ചിരുന്ന കെ.എല്‍ രാഹുല്‍ പകരക്കാരനായി എത്തി. ഇതോടെയാണ് ടീം ഇന്ത്യ വിജയ് ശങ്കറിന് നാലാം നമ്പറില്‍ അവസരം നല്‍കിയത്. 

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആവേശപ്പോരില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ടോസ് നേടിയ പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് ബൗളിംഗ് തിര‍ഞ്ഞെടുക്കുകയായിരുന്നു. 

ലോകകപ്പില്‍ ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഈ ലോകകപ്പ്‌വേദിയിൽ ആദ്യമായാണ് ഇന്ത്യ-പാക്‌ മുഖാമുഖം വരുന്നത്. മഴ ഭീഷണിയുടെ പശ്‌ചാത്തലത്തിലാണ് മത്സരം നടക്കുന്നത്. 

Trending News