MS Dhoni Man of The Match Record: തല എന്നാ സുമ്മാവാ... ഇതാ പുതിയൊരു റെക്കോര്‍ഡ്! പക്ഷേ, പോയന്റ് ടേബിളില്‍ ഇപ്പോഴും പത്താമത്

MS Dhoni: രാജസ്ഥാൻ താരമായിരുന്ന പ്രവീൺ താംബെ 2014 ൽ സ്ഥാപിച്ച റെക്കോർഡ് ആണ് എംഎസ് ധോണി ഇപ്പോൾ മറികടന്നിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 15, 2025, 10:54 AM IST
  • സീസണിലെ രണ്ടാം വിജയം ആണ് സിഎസ്കെ ഇത്തവണ സ്വന്തമാക്കിയത്
  • നിലവിൽ പത്താം സ്ഥാനത്താണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്
  • പ്രവീൺ താംബെയുള്ള റെക്കോർഡ് ആണ് ധോണി മറികടന്നത്
MS Dhoni Man of The Match Record: തല എന്നാ സുമ്മാവാ... ഇതാ പുതിയൊരു റെക്കോര്‍ഡ്! പക്ഷേ, പോയന്റ് ടേബിളില്‍ ഇപ്പോഴും പത്താമത്

എംഎസ് ധോണി ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ എതിരാളികള്‍ക്ക് അതൊരു ഉള്‍ക്കിടിലമാണ്. അതിപ്പോള്‍ കീപ്പര്‍ ആയിട്ടാണെങ്കിലും ബാറ്റര്‍ ആയിട്ടാണെങ്കിലും. അത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സിന്റെ തട്ടകത്തില്‍. അതിനൊപ്പം എംഎസ് ധോണി ഒരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിട്ടുണ്ട്.

ഈ സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് അത്ര പ്രതീക്ഷ നല്‍കുന്നതല്ല എന്നാണ് ആദ്യത്തെ ഏഴ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തോന്നുന്നത്. ഇതുവരെ ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ചെന്നൈയ്ക്ക് ജയിക്കാന്‍ ആയത്. അതിനിടെ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്ക് വാദ് പരിക്കേറ്റ് മടങ്ങുകയും ക്യാപ്റ്റന്‍ പദവി എംഎസ് ധോണിയില്‍ തിരികെ എത്തുകയും ചെയ്തു.

എന്തായാലും ക്യാപ്റ്റന്റെ തൊപ്പി തിരികെ എത്തി രണ്ടാം മത്സരത്തില്‍ തന്നെ ടീമിനെ വിജയിപ്പിക്കാന്‍ ആയി എന്നതാണ് എംഎസ് ധോണിയ്ക്ക് ആശ്വസിക്കാനുള്ള വക. അതിനൊപ്പം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ജേതാവ് എന്ന റെക്കോര്‍ഡും എംഎസ് ധോണി സ്വന്തമാക്കി. 

കഴിഞ്ഞ ദിവസം ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ മൂന്ന് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കി നില്‍ക്കേ വിജയിക്കുകയും ചെയ്തു. 11 പന്തില്‍  26 റണ്‍സുമായി മഹേന്ദ്ര സിങ് ധോണിയും 37  പന്തില്‍ 43 റണ്‍സുമായി ശിവം ദുബേയും പുറത്താകാതെ നില്‍ക്കുകയായിരുന്നു അപ്പോള്‍.

അവസാനം നടത്തിയ വെടിക്കെട്ട് ബാറ്റിങ് മാത്രമല്ല ധോണിയ്ക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കാനുള്ള കാരണം. ഒരു ക്യാച്ചും ഒരു സ്റ്റംപിങ്ങും പിന്നെ ഏവരേയും ഞെട്ടിച്ച ഒരു 'കരിയില ത്രോ' റണ്ണൗട്ടും കൂടി ഈ മത്സരത്തില്‍ എംഎസ് ധോണിയുടെ ക്രെഡിറ്റില്‍ ഉണ്ടായിരുന്നു.

എംഎസ് ധോണിയ്ക്ക് മുമ്പ് ആരായിരുന്നു ഏറ്റവും പ്രായമേറിയ ഐപിഎല്‍ മാന്‍ ഓഫ് ദി മാച്ച് എന്ന് കൂടി അറിയേണ്ടേ... അത് മറ്റാരും അല്ല, രാഹുല്‍ ദ്രാവിഡ് ഒരുപാട് തവണ പ്രകീര്‍ത്തിച്ചിട്ടുള്ളത് രാജസ്ഥാന്‍ താരം പ്രവീണ്‍ താംബെ! നാല്‍പതാം വയസ്സില്‍ ക്രിക്കറ്റിന്റെ ലൈം ലൈറ്റില്‍ എത്തിയ താരമായിരുന്നു താംബെ. 2014 ല്‍ പ്രവീണ്‍ താംബെയ്ക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 42 വയസ്സും 209 ദിവസവും ആയിരുന്നു. ഇപ്പോള്‍ എംഎസ് ധോണിയ്ക്ക് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത് 43 വയസ്സും 283 ദിവസവും പ്രായമുള്ളപ്പോഴാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News