)
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് ജയം. ഇതോടെ പരമ്പര ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. അഡ്ലെയ്ഡിൽ വെച്ചാണ് മത്സരം നടന്നത്. രണ്ട് വിക്കറ്റിനാണ് ഓസീസിന്റെ ജയം. ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടത്തിൽ ഇന്ത്യ 264 റൺസ് നേടിയപ്പോൾ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി.
74 റൺസ് നേടിയ മാറ്റ് ഷോർട്ടാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. കൂപ്പർ കോണളിയും പുറത്താകാതെ 61 റൺസ് നേടി. ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംബയാണ് കളിയിലെ താരം. സേവ്യർ ബാർട്ട്ലെറ്റ് മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും നേടി. മിച്ചൽ ഓവൻ 23 പന്തിൽ 36 റൺസ് നേടി.
17 വർഷത്തിന് ശേഷമാണ് ഇന്ത്യ അഡ്ലെയ്ഡിൽ ഒരു ഏകദിന മത്സരം തോൽക്കുന്നത്. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രോഹിത് ശർമ( 73 ), ശ്രേയസ് അയ്യർ(61), അക്സർ പട്ടേൽ( 44) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. എന്നാൽ വിരാട് കോലി (0), ശുഭ്മാൻ ഗിൽ (9) എന്നിവർ നിരാശപ്പെടുത്തകയാണുണ്ടായത്. കെഎൽ രാഹുൽ (11), വാഷിഗ്ടൺ സുന്ദർ (12), നിതീഷ് കുമാർ റെഡ്ഡി (8) എന്നിവർക്ക് സ്കോർ ചെയ്യാനായില്ല. പിന്നീട് ഒമ്പതാം വിക്കറ്റിൽ ഹർഷിത് റാണയുടെയും അർഷ്ദീപിന്റെയും ചെറുത്ത് നിൽപ്പാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്ന് 37 റൺസ് ആണ് നേടിയത്. റാണ 18 പന്തിൽ 24 റൺസും അർഷ്ദീപ് 14 പന്തിൽ 13 റൺസും നേടി.
ആദ്യ മത്സരം ഇന്ത്യ ഏഴ് വിക്കറ്റിനാണ് തോറ്റത്. പരമ്പര സ്വന്തമാക്കാനായി ഇന്ത്യക്ക് രണ്ടാം ഏകദിനത്തിലെ ജയം അനിവാര്യമായിരുന്നു. എന്നാൽ ഇതിൽ രണ്ട് വിക്കറ്റിന് പരാജയപ്പെടുകയായിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ശനിയാഴ്ച്ചയാണ് അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.