ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരത്തിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച് ഇന്ത്യൻ ബൗളർമാർ. ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റിൽ 167 റൺസ് ഇന്ത്യ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ തുടക്കത്തിൽ തന്നെ ഇന്ത്യൻ ബൗളർമാർക്ക് പിടിച്ചുകെട്ടാനായതാണ് വിജയം ഇന്ത്യയ്ക്ക് എളുപ്പമാക്കിയത്.
118.2 ഓവർ ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 10 വിക്കറ്റ് നഷ്ട്ടത്തിൽ 119 റൺസ് മാത്രമേ നേടാൻ കഴിഞ്ഞുള്ളു. ഓസ്ട്രേലിയയുടെ രണ്ടു ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ പൂജ്യത്തിന് പുറത്താക്കി. ഇന്ത്യയ്ക്ക് വേണ്ടി വാഷിംഗ്ടൺ സുന്ദർ മൂന്ന് റൺസിന് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. അക്സർപട്ടേൽ, ശിവം ദുബൈ എന്നിവർ രണ്ട് വിക്കുകളും നേടി. ഹർഷ്ദീപ് സിംഗ്, ബുമ്രെ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
39 ബോളിൽ 46 റൺസ് എടുത്ത ശുഭ്‌മാൻ ഗില്ലാണ് ഇന്ത്യയ്ക്കായി ഉയർന്ന സ്കോർ നേടിയത്. 21 ബോളിൽ 28 റൺസ് അഭിഷേക് ശർമ്മയും 10 ബോളിൽ 20 റൺസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും നേടി. മികച്ച ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ റൺസ് ആദ്യ ഘട്ടത്തിൽ ഉയർത്തിയ ഇന്ത്യയ്ക്ക് മധ്യ നിരയിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനായില്ല. ഇന്നത്തെ മത്സരം കൂടി ഇന്ത്യ വിജയിച്ചതോടെ പരമ്പരയിൽ 2-1ന് മുന്നിലെത്തുകയും കൈവിടില്ലെന്ന് ഉറപ്പാക്കുകയും ചെയ്തു. ഏകദിനത്തിൽ ഇന്ത്യയ്ക്കേറ്റ തോൽവി ടി20യിലൂടെ മറിക്കടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









