തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം T20 യില്‍ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. തിരുവനന്തപുരം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 272 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 225 ന് എല്ലാവരും പുറത്താവുകയായിരുന്നു.
38 പന്തില്‍ 80 റണ്‍സെടുത്ത ഫിന്‍ അലനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ് അഞ്ച് വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ (43 പന്തില്‍ 103) സെഞ്ചുറി തുണയായി. ഇത് സഞ്ജുവിനെ മറികടന്ന് ടീമില്‍ സ്ഥാനമുറപ്പിക്കുന്ന പ്രകടനം കൂടിയായിരുന്നു. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് വേണ്ടി ലോക്കി ഫെര്‍ഗൂസണ്‍ രണ്ട് വിക്കറ്റെടുത്തു. ഇതോടെ ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി.
ഫൈൻ അലൻ ന്യൂസിലന്‍ഡിന് മികച്ച തുടക്കാണ് നല്‍കിയത്. ടിം സീഫര്‍ട്ട് 5 റൺസ് എടുത്ത് നേരത്തെ മടങ്ങിയെങ്കിലും രചിന്‍ രവീന്ദ്രയെ (30) കൂട്ടുപിടിച്ച് അലന്‍ ന്യൂസിലന്‍ഡിനെ മുന്നോട്ട് നയിച്ചു. ഇരുവരും 100 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പതാം ഓവറിന്റെ അവസാന പന്തില്‍ അലന്‍ മടങ്ങുമ്പോള്‍ ന്യൂസിലൻഡ് രണ്ടിന് 117 എന്ന നിലയിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് വന്നവരില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല എന്നതാണ് സത്യം. ഇതിനിടെ രചിനും മടങ്ങി. പിന്നീട് വന്നവരില്‍ ഡാരില്‍ മിച്ചല്‍ (12 പന്തില്‍ 26), ഇഷ് സോധി (15 പന്തില്‍ 33) എന്നിവർ രണ്ടക്കം കണ്ടു. ശേഷം ഗ്ലെന്‍ ഫിലിപ്‌സ് (7), മിച്ചല്‍ സാന്റ്‌നര്‍ (0), ബെവോണ്‍ ജേക്കബ്‌സ് (7), കെയ്ല്‍ ജാമിസണ്‍ (9), ലോക്കി ഫെര്‍ഗൂസണ്‍ (3), ഇഷ് സോധി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.
Also Read: കോലിയുടെ സെഞ്ച്വറി തുണച്ചില്ല; പരമ്പര നേടി ന്യൂസിലൻഡ്
ആദ്യത്തെ രണ്ട് ഓവറില്‍ 40 റണ്‍സ് വഴങ്ങിയ അര്‍ഷ്ദീപ് സിംഗ് പിന്നീട് വന്‍ തിരിച്ചുവരവാണ് നടത്തിയത്. താരം 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഇതിനിടെ അഞ്ച് വിക്കറ്റും വീഴ്ത്തി. ജസ്പ്രിത് ബുമ്രയ്ക്കും അധികം തിളങ്ങാൻ പറ്റിയില്ല. നാല് ഓവറില്‍ 58 റണ്‍സാണ് ബുമ്ര വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചില്ല. അക്‌സര്‍ പട്ടേല്‍ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









