IND Vs NZ Champions Trophy 2025: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ സ്പിന്നർമാർ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 252

IND Vs NZ Champions Trophy Score: അർധസെഞ്ച്വറി നേടിയ ഡാരിൽ മിച്ചൽ (101 പന്തിൽ 63 റൺസ്) മൈക്കൽ ബ്രേസ് വെൽ (40 പന്തിൽ 53 റൺസ്) എന്നിവർ ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 9, 2025, 07:13 PM IST
  • ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് നേടി
  • മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി
IND Vs NZ Champions Trophy 2025: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ സ്പിന്നർമാർ; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 252

ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യൻ സ്പിന്നർമാർ. ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബോളിങ്ങിനയച്ചു. നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസ് എന്ന സ്കോറിൽ ന്യൂസിലൻഡ് ഒതുങ്ങി. അർധസെഞ്ച്വറി നേടിയ ഡാരിൽ മിച്ചൽ (101 പന്തിൽ 63 റൺസ്) മൈക്കൽ ബ്രേസ് വെൽ (40 പന്തിൽ 53 റൺസ്) എന്നിവർ ന്യൂസിലൻഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.

Add Zee News as a Preferred Source

ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് നേടി. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം നടക്കുന്നത്.

12 വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ട്രോഫി കിരീടമെന്ന സ്വപ്നവുമായാണ് രോഹിത് ശർമയും സംഘവും കിവീസിനെതിരെ പൊരുതുന്നത്. 2002ൽ ആണ് ഇന്ത്യ ആദ്യമായി ചാമ്പ്യൻസ് ട്രോഫി നേടുന്നത്. പിന്നീട് ശ്രീലങ്കയുമായി കിരീടം പങ്കിട്ടു. ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 2013ൽ ചാമ്പ്യൻസ് ട്രോഫി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News