IND vs NZ T20 World Cup 2026 Final LIVE Score: തുടർച്ചയായി ടി20 ലോക ചാമ്പ്യന്മാർ, സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം; റെക്കോർഡുകൾ തിരുത്തിയ പോരാട്ടം!

തുടർച്ചയായി ടി20 ലോക ചാമ്പ്യൻമാരായ ഒരേയൊരു ടീം എന്ന നേട്ടം ഇനി ഇന്ത്യക്ക് സ്വന്തമാണ്.    

Written by - Karthika V | Last Updated : Mar 9, 2026, 12:25 AM IST
  • തുടർച്ചയായി ടി20 ലോക ചാമ്പ്യൻമാരായ ഒരേയൊരു ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്.
  • ഒപ്പം സ്വന്തം മണ്ണിൽ ലോകകപ്പുയർത്തിയിട്ടുള്ള ഒരേയൊരു ടീം എന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം.
IND vs NZ T20 World Cup 2026 Final LIVE Score: തുടർച്ചയായി ടി20 ലോക ചാമ്പ്യന്മാർ, സ്വന്തം മണ്ണിൽ ലോകകപ്പ് കിരീടം; റെക്കോർഡുകൾ തിരുത്തിയ പോരാട്ടം!

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ തകർപ്പൻ ജയത്തോടെ റോക്കോർഡുകൾ തിരുത്തിക്കുറിച്ച് ഇന്ത്യ. തുടർച്ചയായി ടി20 ലോക ചാമ്പ്യൻമാരായ ഒരേയൊരു ടീമായി ഇന്ത്യ മാറിയിരിക്കുകയാണ്. ഒപ്പം സ്വന്തം മണ്ണിൽ ലോകകപ്പുയർത്തിയിട്ടുള്ള ഒരേയൊരു ടീം എന്ന നേട്ടവും ഇന്ത്യക്ക് സ്വന്തം. 

Add Zee News as a Preferred Source

ഇന്ത്യയുടെ മൂന്നാമത്തെ ലോകകപ്പ് കിരീടമാണിത്. കലാശപ്പോരിലേ‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ അടിപതറി. 19 ഓവറിൽ 159 റൺസിന് കിവീസിന്റെ ഇന്നിം​ഗ്സ് അവസാനിക്കുകയായിരുന്നു. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവരാണ് ബാറ്റിം​ഗ് നിരയിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചവർ. നാല് വിക്കറ്റ് നേടിയ ബുംറയാണ് കളിയിലെ താരം. സഞ്ജു പ്ലെയർ ഓഫ് ദി ടൂർമമെന്റും ആയി. അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ഹാർദ്ദിക് പാണ്ഡ്യ, അഭിഷേക് എന്നിവരുടെ വിക്കറ്റുകളും നിർണായകമായിരുന്നു.

Also Read: IND vs NZ T20 World Cup 2026 Final LIVE Score: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നീലക്കടലിരമ്പി; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യക്ക് ലോകകപ്പ്

 26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സീഫെര്‍ട്ടാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ന്യൂസിലൻഡിന്റെ അപകടകാരിയായ ഫിൻ അലനെയും ​ഗ്ലെൻ ഫിലിപ്സിന്റെയും വിക്കറ്റുകൾ വീഴ്ത്തിയത് അക്സർ പട്ടേൽ ആണ്. ന്യൂസിലാൻഡിന്റെ രണ്ട് മുൻനിര വിക്കറ്റുകളാണ് അക്സർ വീഴ്ത്തിയത്. 256 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന കിവീസിന് കനത്ത തിരിച്ചടിയായിരുന്നു ഈ വിക്കറ്റുകൾ. കളിയുടെ ​ഗതി തന്നെ മാറ്റിയ വിക്കറ്റുകളായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Karthika V

Karthika V is a Journalist with more than 7 years of experience in Digital Media. She started her career as Content Editor in ETV Bharat. Karthika is currently working as Sub Editor in Zee Malayalam News website. 

 

...Read More

Trending News