)
ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത വിജയം കൈവരിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശരിക്കും വൈറലാകുകയാണ്.
'കളിക്കളത്തിലെ ഓപ്പറേഷൻ സിന്ദൂർ, ഫലം ഒന്ന്, ഇന്ത്യൻ ജയിച്ചു' ഇപ്രകാരമായിരുന്നു പ്രധാനമന്ത്രി എക്സിൽ കുറിച്ചത്.
#OperationSindoor on the games field.
— Narendra Modi (@narendramodi) September 28, 2025
Outcome is the same - India wins!
Congrats to our cricketers.
അഞ്ച് വിക്കറ്റ് വിജയമാണ് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയത്, തിലകെ വർമ്മയുടെ ഗംഭീര പോരാട്ടവും കുൽദീപ് യാദവിന്റെ വിക്കറ്റ് നേട്ടവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 19.1 ഓവറിൽ 146 ന് എല്ലാവരും പുറത്താകുകയായിരുന്നു. 38 പന്തിൽ 46 റൺസെടുത്ത സാഹിബ്സാദ ഫർഹാനാണ് പാക് ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.