)
ദുബായ്: ഏഷ്യാ കപ്പ് കിരീടപോരാട്ടം ഇന്നാണ്. ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ എത്തുകയാണ്. ദുബായിൽ രാത്രി 8 മണിക്കാണ് ഫൈനൽ. ഏഷ്യാ കപ്പ് ടൂർണമെന്റിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യ - പാകിസ്ഥാൻ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരത്തിലും പാകിസ്ഥാനെ തകർത്ത് ഇന്ത്യ വിജയം നേടിയിരുന്നു. കിരീടം ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യൻ ടീ ഫൈനലിനിറങ്ങുന്നത്. പാകിസ്ഥാൻ തോറ്റത് രണ്ട് മത്സരങ്ങളിലാണ്. ഇത് രണ്ടും ഇന്ത്യയോട് ആയിരുന്നു. അതുകൊണ്ട് തന്നെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ടീം ഇന്ത്യയും ആരാധകരും ശുഭപ്രതീക്ഷയിലാണ്. അഭിഷേക് ശർമ്മ പരിക്കിൽനിന്ന് മുക്തനായത് ഇന്ത്യക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. അഭിഷേകും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കം നൽകിയാൽ ഇന്ത്യക്ക് ജയം സുനിശ്ചിതമാണ്. സൂര്യകുമാർ യാദവ്, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബേ എന്നിവർ അവസരത്തിനൊത്തുയരുകയും വേണം. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവരുടെ തുടങ്ങിയവരുടെ ബൗളിങ്ങും ഇന്നത്തെ കളിയുടെ ഗതിയും വിധിയും നിശ്ചയിക്കും.
ദുബായിൽ മഴ പെയ്യാൻ സാധ്യതയില്ലെങ്കിലും, ഇനി മഴ പെയ്ത് കളി മുടങ്ങിയാൽ എന്ത് സംഭവിക്കുമെന്ന് പരിശോധിക്കാം...
മഴ മൂലം കളി മുടങ്ങിയാൽ ഫൈനൽ നടത്തുന്നതിനായി ഒരു റിസർവ് ദിവസം നിശ്ചയിച്ചിട്ടുണ്ട്. അത് നാളെ സെപ്റ്റംബർ 29 ആണ്. എന്നാൽ റിസർവ് ദിവസവും മത്സരം മുടങ്ങിയാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) നിയമങ്ങൾ പ്രകാരം ഏഷ്യാ കപ്പ് കിരീടം ഫൈനലിസ്റ്റുകളായ ഇരുവരും ചേർന്ന പങ്കിടും. എന്നാൽ ഇതിന് മുൻപ് ഒരിക്കൽ പോലും അത്തരത്തിലൊരു സംഭവം നടന്നിട്ടില്ല.
മത്സരം എവിടെ കാണാം?
സോണി സ്പോർട്സ് നെറ്റ്വർക്കിൽ മത്സരം സംപ്രേഷണം ചെയ്യും. കൂടാതെ സോണി ലിവ് ആപ്പിലും വെബ്സൈറ്റിലും (sonyliv.com) ലൈവ്-സ്ട്രീമിങ്ങും ഉണ്ടാകും. കൂടാതെ ഫാൻകോഡിലും ഇത് ലഭ്യമാണ്.
സോണി സ്പോർട്സ് 1, സോണി സ്പോർട്സ് 3 (ഹിന്ദി), സോണി സ്പോർട്സ് 4 (തെലുങ്ക്), സോണി സ്പോർട്സ് 4 (തമിഴ്), സോണി സ്പോർട്സ് 5 എന്നീ ടിവി ചാനലുകളിലും മത്സരം കാണാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.