കട്ടക്ക്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 101 റണ്‍സിന്റെ ജയവുമായി ഇന്ത്യ.അഞ്ച് മത്സര പരമ്പരയിൽ 1-0ന് ഇന്ത്യ മുന്നിലാണ്. 176 റൺസ് ആയിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം. എന്നാൽ 12.3 ഓവറില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറിയ ദക്ഷിണാഫ്രിക്ക 74 റൺസിന് ഓൾ ഔട്ടായി.
22 റണ്‍സ് നേടിയ ഡെവാള്‍ഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ട്രിസ്റ്റൻ സ്റ്റബ്സ് (14), ക്യാപ്റ്റൻ ഏയ്ഡന്‍ മാര്‍ക്രം (14), മാര്‍ക്കോ യാന്‍സൻ (12) എന്നിവർ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹാർദ്ദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. 25 പന്തില്‍ 59 റണ്‍സ് നേടിയ ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവും. പരമ്പരയിലെ രണ്ടാമത്തെ മത്സരം വ്യാഴാഴ്ച മുള്ളന്‍പൂരിലാണ് നടക്കുക.
Also Read: Smriti Mandhana: പലാഷ് മുച്ചലുമായുള്ള വിവാഹം വേണ്ടെന്നുവച്ചു; മൗനം വെടിഞ്ഞ് സ്മൃതി മന്ദാന
അതേസമയം ഈ മത്സരത്തിലൂടെ മറ്റൊരു ഇന്ത്യൻ ബൗളര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജസ്പ്രീത് ബുമ്ര. ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളറായിരിക്കുകയാണ് ബുമ്ര. ഒപ്പം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും ബുമ്രയ്ക്ക് സ്വന്തമായിരിക്കുകയാണ്. മത്സരത്തിനിറങ്ങുമ്പോള്‍ 100 വിക്കറ്റ് തികയ്ക്കാന്‍ ഒരു വിക്കറ്റ് മാത്രമായിരുന്നു ബുമ്രക്ക് വേണ്ടിയിരുന്നത്. ദക്ഷിണാഫ്രിക്ക 10 ഓവറില്‍ 68-6 എന്ന നിലയില്‍ നിൽക്കുമ്പോൾ ഡെവാള്‍ഡ് ബ്രെവിസിനെ ബുമ്ര മടക്കി അയയ്ക്കുന്നത്.
and counting!
Congratulations to Jasprit Bumrah on completing T20I wickets #TeamIndia just one wicket away from victory!
Updates https://t.co/tiemfwcNPh#INDvSA | @IDFCFIRSTBank | @Jaspritbumrah93 pic.twitter.com/9BwAd1UTdu
— BCCI (@BCCI) December 9, 2025
ലോക ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലും 100 വിക്കറ്റ് തികയ്ക്കുന്ന അഞ്ചാമത്തെ മാത്രം ബൗളറാണ് ഇപ്പോൾ ജസ്പ്രീത് ബുമ്ര. ലസിത് മലിംഗ, ടിം സൗത്തി, ഷാക്കിബ് അല്‍ ഹസന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് ബുമ്രക്ക് മുന്നിലുള്ളത്. 81 ടി20 മത്സരങ്ങളിൽ നിന്നാണ് ബുമ്ര 101 വിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. 69 മത്സരങ്ങളില്‍ നിന്നായി 107 വിക്കറ്റുകൾ എടുത്തിട്ടുള്ള അര്‍ഷ്ദീപ് സിംഗാണ് ടി20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









