കൊളംബോ ടെസ്റ്റ്‌: 'ഇന്ത്യന്‍ ആശ്വമേധ'ത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രിലങ്ക; 439 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്

കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-ശ്രിലങ്ക രണ്ടാമത്തെ ടെസ്റ്റില്‍ ശ്രിലങ്ക 183 ന് പുറതതായി. ഇന്ത്യയ്ക്ക് 439 റണ്‍സിന്‍റെ കൂറ്റന്‍ 

Last Updated : Aug 5, 2017, 12:41 PM IST
കൊളംബോ ടെസ്റ്റ്‌: 'ഇന്ത്യന്‍ ആശ്വമേധ'ത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ശ്രിലങ്ക;  439 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്

കൊളംബോ: കൊളംബോയില്‍ നടക്കുന്ന ഇന്ത്യ-ശ്രിലങ്ക രണ്ടാമത്തെ ടെസ്റ്റില്‍ ശ്രിലങ്ക 183 ന് പുറതതായി. ഇന്ത്യയ്ക്ക് 439 റണ്‍സിന്‍റെ കൂറ്റന്‍ 
ലീഡ്.  അശ്വിന്‍റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ് സമ്മാനിച്ചത്. ജഡേജ മൂന്നും, മൊഹമ്മദ്‌ ഷമി രണ്ടും, ഉമേഷ്‌ യാദവ് ഒരു വിക്കറ്റും നേടി. 

ഈ സ്പിന്‍ പിച്ചില്‍ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങുന്ന ശ്രിലങ്കയ്ക്ക് 439 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ് മറികടന്ന്‍ ഇന്ത്യയെ ബാറ്റ് ചെയ്യിക്കുക അസാധ്യമായ കാര്യമാണ്. ഇനി അറിയേണ്ടത് അശ്വിന്‍-ജഡേജ കൂട്ടുക്കെട്ടിന് മുന്നില്‍ എത്രത്തോളം പിടിച്ചു നില്‍കാന്‍ ലങ്കന്‍ പടകള്‍ക്കാകുമെന്നാണ്. ഇന്ന്‍ കളി അവസാനിച്ചാലും അത്ഭുതപ്പെടേണ്ട കാര്യമില്ല കാരണം ഇ പിച്ച് അത്രമാത്രം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ്.

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടിയിരുന്നു. പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് തുടക്കം മുതലേ പിഴച്ചു. ഇന്നലെ കളി അവസാനിച്ചപ്പോള്‍ 40 റണ്‍സില്‍ രണ്ട് വിക്കറ്റ് നഷ്ടമായി. അശ്വിനാണ് രണ്ടു വിക്കറ്റും. 

40-2 എന്ന്‍ നിലയില്‍ ഇന്ന്‍ കളി പുനരാരംഭിച്ച ശ്രിലങ്കയ്ക്ക് തുടക്കത്തില്‍ തന്നെ വീണ്ടും രണ്ട് വിക്കറ്റ് നഷ്ടമായി. ജഡേജയും, ഉമേഷ്‌ യാദവുമാണ് വിക്കറ്റ് നേടിയത്. മാത്യുസിനൊപ്പം നിരോശന്‍ ഡിക്ക്വെല ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും പുജാരയുടെ കിടിലന്‍  ക്യാച്ചില്‍ മാത്യുസിനെ പുറത്താക്കി അശ്വിനും, ഷമിയുടെ പന്തില്‍ ഉയര്‍ത്തി അടിക്കാന്‍ ശ്രമിച്ച് ഡിക്ക്വെലയും പുറത്തായതോടെ ശ്രിലങ്കന്‍ ചെറുത്ത് നില്‍പ്പും അവസാനിച്ചു.

Trending News