)
ന്യൂഡൽഹി: ഡൽഹി ടെസ്റ്റിലും വെസ്റ്റ് ഇൻഡീസിനെ തകർത്ത് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ പരാജയപ്പെടുത്തിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം. വിൻഡീസ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് കെ.എൽ. രാഹുലിന്റെ അർധസെഞ്ചുറി സഹായകമായി. അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിങ്സിനും 140 റൺസിനുമായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ: ഇന്ത്യ 518-5 ഡിക്ല.,124-3. വിൻഡീസ് 248, 390.
അഞ്ചാംദിനത്തിൽ ക്രീസിലിറങ്ങിയ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 58 റൺസാണ്. ഒരു വിക്കറ്റ് നഷ്ടത്തിൽ 63 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. കെ.എൽ. രാഹുലും സായ് സുദർശനും ചേർന്ന് ഇന്ത്യക്കായി 25 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ റോസ്റ്റൺ ചേസിന്റെ പന്തിൽ സായ് സുദർശൻ പുറത്തായതോടെ ഈ കൂട്ടുകെട്ട് നഷ്ടമായി. 39 റൺസ് നേടിയാണ് സായ് സുദർശൻ ക്രീസ് വിട്ടത്.
— BCCI (@BCCI) October 14, 2025
A comfortable -wicket victory for #TeamIndia in Delhi
With that they take the series -
Shubman Gill registers his first series win as Captain
Scorecard https://t.co/GYLslRyLf8#INDvWI | @IDFCFIRSTBank pic.twitter.com/IwQFHmSQ5O
തുടർന്ന് വന്നത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആണ്. രാഹുലും ഗില്ലും ചേർന്ന് സ്കോർ 100 കടത്തി. 108 എന്ന നിലയിലെത്തിയപ്പോഴേക്കും 13 റൺസ് മാത്രമെടുത്ത് ഗില്ലും മടങ്ങി. ചേസ് തന്നെയാണ് ഗില്ലിന്റെയും വിക്കറ്റെടുത്തത്. പിന്നീട് ജുറേലിനെ കൂട്ടുപിടിച്ച് രാഹുൽ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അർധസെഞ്ചുറി നേടിയ രാഹുൽ 58 റൺസ് ആണ് സ്വന്തമാക്കിയത്. നാലാംദിനം യശസ്വി ജയ്സ്വാളിന്റെ (8) വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
വിൻഡീസിന്റെ ഭാഗത്ത് ജോൺ കാംബെലിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികൾ നേടി. അവസാനവിക്കറ്റിൽ ജസ്റ്റിൻ ഗ്രീവ്സും ജെയ്ഡൻ സീൽസും ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്തു. വിൻഡീസിന്റെ രണ്ടാമിന്നിങ്സ് 390ന് അവസാനിച്ചതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 121 റൺസായി. ഓപ്പണർ ജോൺ കാംബെലും ഷായ് ഹോപ്പും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. 295 പന്ത് നേരിട്ടാണ് ഇവർ സ്കോർ ഉയർത്തിയത്. ഈ കൂട്ടുകെട്ടാണ് ടീമിനെ മികച്ച് സ്കോറിലേക്ക് എത്തിച്ചത്. കാംബെൽ 199 പന്തിൽ നിന്ന് 115 റൺസ് നേടി. ഹോപ്പ് 214 പന്തിൽ നിന്ന് 103 റൺസും സ്വന്തമാക്കി. കാംബെലിന്റെ വിക്കറ്റെടുത്തത് ജഡേജയാണ്. ഹോപ്പ് സിറാജിന്റെ പന്തിൽ ബൗൾഡാകുകയും ചെയ്തു. ക്യാപ്റ്റൻ റോസ്റ്റൺ ചേസ് 40 റൺസ് നേടി. ഇതോടെ വിൻഡീസ് ശക്തമായനിലയിലായിരുന്നു. എന്നാൽ, ചേസ് പുറത്തായതോടെ ടീം കൂട്ടത്തകർച്ച നേരിടുകയായിരുന്നു.
പത്താം വിക്കറ്റിൽ ഗ്രീവ്സും സീൽസും ചേർന്നാണ് ടീമിനെ 390 റൺസിലേക്കെത്തിക്കുന്നത്. 133 പന്തുകളിൽ നിന്ന് 79 റൺസ് ആണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. സീൽസ് 67 പന്തിൽ നിന്ന് 32 റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 518 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. വിൻഡീസ് 248 റൺസിന് പുറത്തായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.