close

News WrapGet Handpicked Stories from our editors directly to your mailbox

പൂനെയില്‍ കൂറ്റന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ!!

ബാറ്റ്‌സ്മാന്മാര്‍ തുടങ്ങിവച്ചത് ബൗളര്‍മാര്‍ അതിഗംഭീരമായി ഫിനിഷ് ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയത് കൂറ്റന്‍ ജയ൦!! അതോടെ പരമ്പര സ്വന്തം!!

Sheeba George | Updated: Oct 13, 2019, 04:08 PM IST
പൂനെയില്‍ കൂറ്റന്‍ ജയവുമായി പരമ്പര സ്വന്തമാക്കി ഇന്ത്യ!!

പൂനെ: ബാറ്റ്‌സ്മാന്മാര്‍ തുടങ്ങിവച്ചത് ബൗളര്‍മാര്‍ അതിഗംഭീരമായി ഫിനിഷ് ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നേടിയത് കൂറ്റന്‍ ജയ൦!! അതോടെ പരമ്പര സ്വന്തം!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കൂറ്റന്‍ ജയം നേടി ഇന്ത്യ. ആദ്യ മത്സരത്തില്‍ 203 റണ്‍സിന് നേടിയ വിജയത്തെ മറികടക്കുന്നതായിരുന്നു രണ്ടാമത്തെ ടെസ്റ്റില്‍ ഇന്ത്യ നടത്തിയ മിന്നും പ്രകടനം. പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നി൦ഗ്സിനും 137 റണ്‍സിനു൦ വിജയം നേടി ഇന്ത്യ പരമ്പരയും സ്വന്തമാക്കി. 
ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ത്തിനാണ് ഇന്ത്യ നേടിയത്.

ഒരു ദിവസം കൂടി ശേഷിക്കെയാണ് ഇന്ത്യ ടെസ്റ്റ് സ്വന്തമാക്കിയത്. ഇന്ത്യ നേടിയ 601 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നി൦ഗ്സ് 275-ല്‍ അവസാനിക്കുകയായിരുന്നു.

അതേസമയം, ഇന്ത്യ 326 റണ്‍സിന്‍റെ ഒന്നാം ഇന്നി൦ഗ്സ് ലീഡ് നേടിയിരുന്നു. ഇതിനു പിന്നാലെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോഓണിനയച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫോളോഓണ്‍ ചെയ്യേണ്ടി വരുന്നത്. ഫോളോഓണ്‍ ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ പ്രതിരോധം രണ്ടാം ഇന്നി൦ഗ്സില്‍ പുറത്തെടുക്കാനായില്ല. 

ഒരു ഘട്ടത്തില്‍ എട്ടിന് 162 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ ഒന്‍പതാം വിക്കറ്റില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത കേശവ് മഹാരാജ് - വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യമാണ് കരകയറ്റിയത്. 132 പന്തുകള്‍ നേരിട്ട കേശവ് മഹാരാജ് 12 ബൗണ്ടറികളടക്കം 72 റണ്‍സെടുത്തു. 192 പന്തുകള്‍ നേരിട്ട് ആറു ബൗണ്ടറികളോടെ 44 റണ്‍സെടുത്ത ഫിലാന്‍ഡര്‍ പുറത്താകാതെ നിന്നു.

ആദ്യ ഇന്നി൦ഗ്സില്‍ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ്, രണ്ട് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, ഒരു വിക്കറ്റ് വീഴ്ത്തിയ ജഡേജ എന്നിവരാണു തിളങ്ങിയത്. 
ആദ്യ ഇന്നി൦ഗ്സില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ ഡബിള്‍ സെഞ്ചുറിയും മായങ്ക് അഗര്‍വാള്‍ നേടിയ സെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്കു നയിച്ചത്.
 
സ്‌കോര്‍: ഇന്ത്യ ആദ്യ ഇന്നി൦ഗ്സില്‍ അഞ്ചിന് 601, ദക്ഷിണാഫ്രിക്ക ആദ്യ ഇന്നി൦ഗ്സില്‍ 275-ന് ഓള്‍ഔട്ട്, രണ്ടാം ഇന്നി൦ഗ്സില്‍ 189 റണ്‍സിന് ഓള്‍ ഔട്ട്.