സ്വന്തം നാട്ടില്‍ ആദ്യമായി പരമ്പര നഷ്ടപ്പെട്ട് കോഹ്‌ലി ടീം!!

കൊഹ്‌ലിയ്ക്ക് കീഴില്‍ ഇതാദ്യമായാണ് ഇന്ത്യ ടീം തുടര്‍ച്ചയായി മൂന്ന് പരമ്പരകല്‍ തോല്‍ക്കുന്നത്. 

Updated: Mar 14, 2019, 07:29 PM IST
സ്വന്തം നാട്ടില്‍ ആദ്യമായി പരമ്പര നഷ്ടപ്പെട്ട് കോഹ്‌ലി ടീം!!

ന്ത്യ-ഓസ്‌ട്രേലിയ ഏകദിന മല്‍സരത്തില്‍ കോഹ്‌ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയ്ക്ക് 3-2ന് പരാജയം. കോഹ്‌ലിയുടെ കീഴിലുള്ള ടീമിന് ഇതാദ്യമായാണ്  സ്വന്തം തട്ടകത്തില്‍ പരമ്പര നഷ്ടപ്പെടുന്നത്. 

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ അവസാന മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുകയായിരുന്നു. കോഹ്‌ലിക്ക് കീഴില്‍ ടെസ്റ്റ് ക്രിക്കറ്റിലോ ഏകദിന ക്രിക്കറ്റിലോ ടി20യിലോ ഇന്ത്യയില്‍ ഒരു പരമ്പര ടീമിന് നഷ്ട്ടമായിരുന്നില്ല. 

ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തില്‍ 35 റണ്‍സിനാണ് ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടത്. മാത്രമല്ല, കൊഹ്‌ലിയ്ക്ക് കീഴില്‍ ഇതാദ്യമായാണ് ഇന്ത്യ ടീം തുടര്‍ച്ചയായി മൂന്ന് പരമ്പരകല്‍ തോല്‍ക്കുന്നത്. 

2016ലാണ് അവസാനമായി ഇന്ത്യന്‍ മണ്ണില്‍ ടീം പരമ്പര നഷ്ടപ്പെടുത്തിയത്.  ഇത് രണ്ടാം തവണയാണ് ഇന്ത്യ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 2-0ന് ജയിച്ചു നിന്നതിന് ശേഷം പരമ്പര കൈവിടുന്നത്. 

അതേസമയം, മൂന്നാം ഏകദിന മത്സരത്തില്‍ ലഭിച്ച പ്രതിഫലം വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായാണ് താരങ്ങള്‍ ഉപയോഗിച്ചത്. 

അതിന്‍റെ ഭാഗമായി കോഹ്‌ലിയും ഇന്ത്യന്‍ ടീമിലെ 14 താരങ്ങളും ചേര്‍ന്ന് 78 ലക്ഷം രൂപ നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.

പ്ലേയി൦ഗ് ഇലവനിലെ താരങ്ങളുടെ മാച്ച് ഫീയായി 66 ലക്ഷം രൂപയും, നാല് റിസര്‍വ് താരങ്ങളുടെ ഫീയായി 12 ലക്ഷം രൂപയുമാണ് നാഷണല്‍ ഡിഫന്‍സ് ഫണ്ടിലേക്ക് താരങ്ങള്‍ നല്‍കിയത്.

ഹൈദരബാദില്‍ നടന്ന ഒന്നാം മത്സരത്തിലും നാഗ്പൂരില്‍ നടന്ന രണ്ടാം മത്സരത്തില്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. റാഞ്ചിയില്‍ നടന്ന മൂന്നാം മത്സര൦, മോഹാലിയില്‍ നടന്ന നാലാം മത്സരം, ഡല്‍ഹിയില്‍ നടന്ന അഞ്ചാം മത്സരം എന്നിവ ഇന്ത്യയ്ക്ക് നഷ്ടമായി.