ഇന്ത്യ-ന്യൂസിലാന്‍ഡ്‌ പരമ്പര: നിര്‍ണായകമായ മൂന്നാം ടി-20 ഇന്ന്!!

ഇന്ത്യ-ന്യൂസിലാന്‍ഡ്‌ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് ഹാമില്‍ടണില്‍ നടക്കും. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

Last Updated : Jan 29, 2020, 11:41 AM IST
ഇന്ത്യ-ന്യൂസിലാന്‍ഡ്‌ പരമ്പര: നിര്‍ണായകമായ മൂന്നാം ടി-20 ഇന്ന്!!

ഹാമില്‍ടണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ്‌ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരം ഇന്ന് ഹാമില്‍ടണില്‍ നടക്കും. ഇന്നത്തെ മത്സരം കൂടി വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് കളിയാരംഭിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളിലും കിവികളെ നിഷ്പ്രഭരാക്കിയ വിരാട് കോലിയും സംഘവും ഹാട്രിക്ക് വിജയമാണ് ലക്ഷ്യമിടുന്നത്.

ജയിച്ചാല്‍ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 3-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു കഴിയും. അതേസമയം, സ്വന്തം കാണികള്‍ക്കു മുന്നില്‍ മത്സരം വിജയിച്ച് പരമ്പരയിലേക്ക് തിരിച്ചുവരവ് നടത്താനാകും ന്യൂസിലാന്‍ഡിന്‍റെ ശ്രമം.

നിലവില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ കൂറ്റന്‍ റണ്‍മല കീഴടക്കിയാണ് ഇന്ത്യ വരവറിയിച്ചതെങ്കില്‍ രണ്ടാം മത്സരം ബൗളര്‍മാരുടെ മികവിലാണ് അറിയപ്പെട്ടത്. 

ആദ്യ രണ്ട് മത്സരത്തിലും അര്‍ദ്ധ സെഞ്ച്വറിയടിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിന്റെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്. നാലാം നമ്പറില്‍ യുവതാരം ശ്രേയസ് അയ്യരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ചരിത്ര നേട്ടമാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. മൂന്നാമത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് കോലിക്കും കൂട്ടര്‍ക്കും സ്വന്തമാവും.

ചരിത്ര നേട്ടമാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. മൂന്നാമത്തെ മല്‍സരത്തില്‍ ജയിക്കാനായാല്‍ ചരിത്രത്തില്‍ ആദ്യമായി ന്യൂസിലാന്‍ഡില്‍ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് കോലിക്കും കൂട്ടര്‍ക്കും സ്വന്തമാവും.

കാലാവസ്ഥാ റിപ്പോര്‍ട്ട് ക്രിക്കറ്റ് പ്രേമികള്‍ക്കു അത്ര ആശ്വാസം നല്‍കുന്നതല്ല. കളിക്കിടെ ഇടയ്ക്കു മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. 

വിജയികളെ തീരുമാനിക്കാന്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കേണ്ടി വരുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഹാമില്‍റ്റണിലെ സെഡന്‍ പാര്‍ക്കിലെ പിച്ച് നല്ല ബൗണ്‍സുള്ളതായതിനാല്‍ സ്‌ട്രോക്ക് പ്ലെയേഴ്‌സിന് തിളങ്ങാന്‍ കഴിയും.

 ന്യൂസിലാന്‍ഡിലെ മറ്റു ഗ്രൗണ്ടുകളെപ്പോലെ ഈ ഗ്രൗണ്ടും വലിപ്പം കുറഞ്ഞതാണ്. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് സ്‌കോര്‍ പ്രതിരോധിച്ചു ജയിക്കുക എളുപ്പമാവില്ല. ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച ജയം നേടിയെങ്കിലും മൂന്നാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. നന്നായി റണ്‍സ് വഴങ്ങുന്ന പേസര്‍ ശര്‍ദ്ദുല്‍ താക്കൂറിനു പകരം നവദീപ് സെയ്‌നി ടീമിലെത്തിയേക്കും.

ടീമില്‍ മറ്റു മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല. അതേസമയം, ന്യൂസിലാന്‍ഡ് ടീമില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ബ്ലെയര്‍ ടിക്ക്‌നര്‍ക്കു പകരം സ്‌കോട്ട് ക്യുഗെലൈനും ഇഷ് സോധിക്കു പകരം ഡാരില്‍ മിച്ചെലും ടീമിലെത്തിയേക്കും.

പ്ലെയി൦ഗ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ശര്‍ദ്ദുല്‍ താക്കുര്‍/ നവദീപ് സെയ്‌നി. 

ന്യൂസിലാന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), കോളിന്‍ ഡി ഗ്രാന്‍ഡോം, റോസ് ടെയ്‌ലര്‍, ടിം സെയ്‌ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്‌നര്‍, സ്‌കോട്ട് ക്യുഗെലൈന്‍, ടിം സോത്തി, ഹാമിഷ് ബെന്നറ്റ്.

ഡ്രീം ഇലവന്‍ 

ഓപ്പണര്‍മാര്‍- രോഹിത് ശര്‍മ, മാര്‍ട്ടിന്‍ ഗുപ്റ്റില്‍ 
മധ്യനിര- വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ശ്രേയസ് അയ്യര്‍ 
വിക്കറ്റ് കീപ്പര്‍- ലോകേഷ് രാഹുല്‍ 
ഓള്‍റൗണ്ടര്‍മാര്‍- രവീന്ദ്ര ജഡേജ, ശിവം ദുബെ. 
ബൗളര്‍മാര്‍- മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ടിം സോത്തി

More Stories

Trending News