)
ഇന്ത്യ പാകിസ്താൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തി വച്ചിരിക്കുകയാണ്. താരങ്ങളുടെയും കാണികളുടെയും സുരക്ഷ കണക്കിലെടുത്താണ് മത്സരം നിർത്തിവച്ചത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ്.
'രാജ്യമാണ് ആദ്യം, മറ്റെന്തിനും കാത്തിരിക്കാം' എന്നെഴുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് സിഎസ്കെയുടെ പോസ്റ്റ്. എക്സിലാണ് സിഎസ്കെ പോസ്റ്റ് ചെയ്തത്. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് ആദരവര്പ്പിക്കുന്നുമുണ്ട് പോസ്റ്റിലൂടെ. 'ഓരോ ചുവടിലും ധൈര്യം. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. നമ്മുടെ സായുധ സേനയെ അഭിവാദ്യം ചെയ്യുന്നു', എന്ന ക്യാപ്ഷനോടെയാണ് ചെന്നൈയുടെ പോസ്റ്റ്.
Courage in every step. Pride in every heartbeat. Saluting our armed forces! pic.twitter.com/0tt91h3Aez
— Chennai Super Kings (@ChennaiIPL) May 9, 2025
അതിര്‍ത്തിയിൽ ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ മത്സരങ്ങള്‍ നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷന് സിന്ദൂര്‍ എന്ന പേരിൽ തിരിച്ചടിച്ചിരുന്നു ഇതിന് പിന്നാലെ ഇന്നലെ രാത്രിയുണ്ടായ ഇന്ത്യ-പാക് സംഘർഷം ഐപിഎൽ മത്സരങ്ങൾ ഒഴിവാക്കുന്നതിലേക്ക് നയിച്ചു.
ഇന്നലെ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം ഉപേക്ഷിച്ചിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ് മത്സരം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചത്. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫാകുകയും മത്സരം നിർത്തിവയ്ക്കുകയുമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.