സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

മലയാളികളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇന്നും സഞ്ജു സാംസണ്‍ കളത്തിലിറങ്ങില്ല... T20 രണ്ടാം മത്സരത്തിലും സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

Sheeba George | Updated: Dec 8, 2019, 07:16 PM IST
സഞ്ജു ഇന്നും കളത്തിലിറങ്ങില്ല.... ഇന്ത്യയ്ക്ക് ബാറ്റിംഗ്...

തിരുവനന്തപുരം: മലയാളികളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കി ഇന്നും സഞ്ജു സാംസണ്‍ കളത്തിലിറങ്ങില്ല... T20 രണ്ടാം മത്സരത്തിലും സഞ്ജു സാംസണ് ഇടം കിട്ടിയില്ല.

ഹോം ഗ്രൗണ്ടില്‍ സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, ആരാധകര്‍ ആവേശം പ്രകടിപ്പിക്കുമ്പോഴും 'ലോക്കല്‍ ബോയ്' എന്ന സെന്‍റിമെന്‍സ് ടീമിലിടം കിട്ടുന്നതിന് ഒരു ഘടകമാവാന്‍ സാധ്യതയില്ല എന്ന് തന്നെയായിരുന്നു വിലയിരുത്തല്‍. 

എന്നാല്‍, ആദ്യ കളിയില്‍ ആധികാരികമായി ജയിച്ച ടീമിനെ മാറ്റാന്‍ മാനേജ്മെന്‍റ് തയ്യാറായില്ല. കാരണം, ആദ്യ പരമ്പര ഇന്ത്യ ജയിച്ച സ്ഥിതിയ്ക്ക് ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമാണ്. വിജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും, വിജയിച്ച് പരമ്പര സമനിലയിലാക്കാന്‍ വെസ്റ്റ് ഇന്‍ഡീസും ഇന്ന് കിണഞ്ഞു പോരാടും. ഈ അവസരത്തില്‍ ടീമില്‍ മാറ്റം വരുത്തുവാന്‍ മാനേജ്മെന്‍റ് തയ്യാറായില്ല എന്നതാണ് വസ്തുത.

ടീമില്‍ യാതൊരു വിധ മാറ്റങ്ങളുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. 

അതേസമയം, ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ കീറൊണ്‍ പൊള്ളാര്‍ഡ് ബൗളി൦ഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് വിന്‍ഡീസ് കളിക്കുന്നത്. രാംദിന് പകരം നിക്കോളാസ് പുറന്‍ കളിക്കും.