ദുബായ്: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ഇന്ത്യ-ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക-ന്യൂസിലൻഡ് എന്നീ നാല് ടീമുകളാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യ ഓസ്ട്രേലിയ മത്സരത്തിൽ ഇന്ത്യ ചരിത്രം തിരുത്തിക്കുറിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഐസിസി ഏകദിന മത്സരങ്ങളിൽ 2011ൽ ആണ് ഇന്ത്യ അവസാനമായി ഓസ്ട്രേലിയക്കെതിരെ നോക്കൗട്ട് മത്സരം ജയിച്ചത്. അതിന് ശേഷം ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ഇതുവരെ ജയിക്കാനായിട്ടില്ല. ഈ ചരിത്രം തിരുത്തുകയെന്ന ഉത്തരവാദിത്തമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരടങ്ങുന്ന പ്രധാന താരനിര ഇല്ലാതെയാണ് ഓസ്ട്രേലിയ കളത്തിലിറങ്ങുന്നത്.
ALSO READ: കോഹ്ലിക്ക് സെഞ്ച്വറി; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിൻ്റെ മിന്നും ജയം
എന്നാൽ, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയ പുറത്തെടുത്തത്. 2011 ലോകകപ്പ് ക്വാർട്ടർ ഫൈനലിലാണ് ഇന്ത്യ അവസാനമായി ഐസിസി ടൂർണമെന്റിന്റെ നോക്കൗട്ടിൽ ഓസ്ട്രേലിയക്കെതിരെ വിജയിച്ചത്. 2015ലെ ഏകദിന ലോകകപ്പിന്റെ സെമിഫൈനലിലും 2023ലെ ഏകദിന ലോകകപ്പിന്റെ ഫൈനലിലും ഇന്ത്യ ഓസ്‌ട്രേലിയയോട് അടിയറവ് പറഞ്ഞു.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയക്ക് മുന്നിൽ കീഴടങ്ങി. ഇത്തവണ ഇന്ത്യയ്ക്ക് അനുകൂല സാഹചര്യങ്ങളാണെങ്കിലും ഓസ്ട്രേലിയയുടെ പ്രൊഫണലിസത്തെ കുറച്ചുകാണാനാകില്ല. ഇംഗ്ലണ്ടിന് എതിരായ ഒറ്റ മത്സരം മാത്രമാണ് നിലവിൽ അവർ മുഴുവൻ കളിച്ചത്. ബാക്കി രണ്ട് മത്സരങ്ങൾ മഴമൂലം ഉപേക്ഷിച്ചിരുന്നു.
എന്നാൽ, ഇംഗ്ലണ്ടിനെതിരായ ഒറ്റ മത്സരം മാത്രം മതി ഓസ്ട്രേലിയയുടെ പ്രകടനം അറിയാൻ. ഇംഗ്ലണ്ടിനെതിരെ കൂറ്റൻ സ്കോർ ചെയ്സ് ചെയ്താണ് ഓസ്ട്രേലിയ വിജയം നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനൽ പ്രവേശനം ഉറപ്പാക്കുകയെന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി.
ഓസ്ട്രേലിയ: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), ഷോൺ അബോട്ട്, അലക്സ് കാരി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക്, ആരോൺ ഹാർഡി, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, സ്പെൻസർ ജോൺസൺ, മാർനസ് ലാബുഷാഗ്നെ, ഗ്ലെൻ മാക്സ്വെൽ, തൻവീർ സംഘ, ആദം സാംപ, കൂപ്പർ കോണോളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









