)
ഡൽഹി: ഇന്ന് കാൻബറയിൽ നടക്കുന്ന ആദ്യ ടി20യിൽ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടും. ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് ഏറ്റ തോൽവിക്ക് പകരം ചോദിക്കലാകും ഈ ടി20 പരമ്പര. മോശം ഫോമിലുള്ള സൂര്യകുമാർ യാദവിൻ്റെ ക്യാപ്റ്റൻ സ്ഥാനവും തുലാസിലാകും എന്നതിനാൽ ഈ പരമ്പര ഇന്ത്യക്ക് നിർണ്ണായകമാണ്. 2025 സെപ്റ്റംബറിൽ ഏഷ്യാ കപ്പ് നേടിയതിന് ശേഷം ഇന്ത്യ ആദ്യമായാണ് കളത്തിലിറങ്ങുന്നത്. 2026 ൽ ശ്രീലങ്കയിലും ഇന്ത്യയിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് ഈ പരമ്പര നിർണ്ണായകമാകും.
ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇറങ്ങും. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം നമ്പറിലും, തിലക് വര്‍മ്മ നാലാമതുമാണ് ക്രീസിലെത്തുക. അഞ്ചാം നമ്പറിലായിരിക്കും സഞ്ജു കളിക്കുക. ആറാം നമ്പറില്‍ ഫിനിഷറായി ഇറങ്ങുക ശിവം ദുബെ ആയിരിക്കും. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സഞ്ചുവിനും ദുബെക്കും നിർണ്ണായക റോളാണുള്ളത്. ഏഴാമനായി അക്സര്‍ പട്ടേല്ലാകും എത്തുക. പേസ് നിരയില്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുമ്പോള്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും മറ്റ് രണ്ട് പേസര്‍മാര്‍.
മത്സരം എങ്ങനെ കാണാം
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.45നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാർ സ്പോർട്സ് നെറ്റ് വർക്കിലും, ജിയോ ഹോട് സ്റ്റാറിലും തത്സമയ സംപ്രേഷണം നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.