ഇന്ത്യ ബംഗ്ലാദേശ് ജീവന്‍മരണ പോരാട്ടം ഇന്ന്

ഇന്ത്യയും ബംഗ്ലാദേശും ഇന്ന് അവസാന പോരാട്ടത്തിന്... ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് രാത്രി ഏഴിന് നാഗ്പൂരില്‍... ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്ത൦...!!

Last Updated : Nov 10, 2019, 12:10 PM IST
ഇന്ത്യ ബംഗ്ലാദേശ് ജീവന്‍മരണ പോരാട്ടം ഇന്ന്

നാഗ്പുര്‍: ഇന്ത്യയും ബംഗ്ലാദേശും ഇന്ന് അവസാന പോരാട്ടത്തിന്... ഇന്ത്യ-ബംഗ്ലാദേശ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് രാത്രി ഏഴിന് നാഗ്പൂരില്‍... ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്ത൦...!!

മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ ജയം വീതം നേടി ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. ഞായറാഴ്ച വൈകീട്ട് ഏഴുമുതല്‍ നാഗ്പുരിലെ വിദര്‍ഭ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 

ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത വിജയം നേടിയ ബംഗ്ലാദേശ്, ആ ആത്മവിശ്വാസത്തിലാണ് രണ്ടാം മത്സരത്തിനിറങ്ങിയത് എങ്കിലും ഇന്ത്യയോട് പരാജയപ്പെടുകയായിരുന്നു. രണ്ടാം മത്സരം എട്ട് വിക്കറ്റിന് ഇന്ത്യ തിരിച്ചുപിടിക്കുകയായിരുന്നു. 

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുക. ബാറ്റി൦ഗിലും ബൗളി൦ഗിലും ഇന്ത്യ ഫോം വീണ്ടെടുത്തതാണ് ആത്മവിശ്വാസത്തിന് പിന്‍ബലം നല്‍കുന്നത്. രോഹിത് - ധവാന്‍ ഓപ്പണി൦ഗ് കൂട്ടുകെട്ടിലാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ. 

സ്വന്തം മണ്ണില്‍ കിരീടം കൈവിടാന്‍ ഇന്ത്യ തയ്യാറല്ല. മറുവശത്ത് പരമ്പര നേടി ചരിത്രം കുറിക്കാനാണ് ബംഗ്ലാദേശ്. ഇന്ത്യയെ ടി-20യില്‍ ആദ്യമായി തോല്‍പ്പിച്ച ബംഗ്ലാദേശ് പരമ്പര കൂടി സ്വന്തമാക്കുക... ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് അത് ആലോചിക്കാന്‍ പോലും കഴിയില്ല... കൂടാതെ, നായകസ്ഥാനം ഏറ്റെടുത്ത രോഹിത്തിന് പരമ്പര ജയിക്കേണ്ടത് അഭിമാനപ്രശ്‌നം കൂടിയാണ്......

 

Trending News