ദുബായ്: ചാമ്പ്യൻസ് ട്രോഫി കിരീടത്തിനായുള്ള ഇന്ത്യ ന്യൂസിലൻഡ് പോരാട്ടം ഇന്ന് നടക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഉച്ചക്ക് 2.30ന് കലാശപ്പോരാട്ടത്തിന് തുടക്കമാകും. പരാജയമറിയാതെ ഫൈനിലിൽ പ്രവേശിച്ച ടീമാണ് ഇന്ത്യ. ചാമ്പ്യൻസ് ട്രോഫിയുടെ ഇതുവരെയുള്ള മത്സരങ്ങളിൽ ഇന്ത്യയോട് മാത്രമാണ് കിവീസ് തോൽവി ഏറ്റുവാങ്ങിയത്. അതിനാൽ തന്നെ കലാശപ്പോര് ആവേശപ്പോര് ആയിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
സെമിഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. വിരാട് കോലിയുടെ പ്രകടനം ഇന്ത്യയുടെ ജയത്തിൽ നിർണായകമായിരുന്നു. രണ്ടാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലൻഡ് ഫൈനൽ ടിക്കറ്റ് നേടിയത്. ന്യൂസിലൻഡിൻ്റെ മൂന്നാമത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനലാണിത്.
അതേസമയം ദുബായിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പെങ്കിലും മഴ പ്രവചനം ഇല്ല. എന്നാല്‍ മഴ മൂലം കളി തടസപ്പെടുമോ അങ്ങനെ തടസപ്പെട്ടാൽ ആരാകും കിരീടം നേടുകയെന്നതടക്കമുള്ള ചോദ്യങ്ങൾ ആരാധകരുടെ മനസിലുണ്ട്. ഫൈനലിന് ഐസിസി റിസർവ് ദിവസം പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നാൽ ഇരുടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. 2002ല്‍ ഇത്തരത്തിൽ ഇന്ത്യയെയും ശ്രീലങ്കയെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ മത്സരം ടൈ ആയാൽ സൂപ്പർ ഓവർ നടത്തി വിജയിയെ പ്രഖ്യാപിക്കും. അതിലും ടൈ ആയാല്‍ വീണ്ടും സൂപ്പര്‍ ഓവര്‍ നടത്തിയാകും വിജയിയെ തിരഞ്ഞടുക്കുക.
ഇന്ത്യയയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ എല്‍ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അര്‍ഷ്ദീപ് സിംഗ്/ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി.
ന്യൂസിലൻഡിന്റെ സാധ്യതാ ഇലവന്‍: വിൽ യങ്, ഡെവൺ കോൺവേ, കെയ്ൻ വില്യംസൺ (c), രചിൻ രവീന്ദ്ര, ടോം ലാതം (wk), ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, കൈൽ ജാമിസൺ, ജേക്കബ് ഡഫി.
ജിയോ ഹോട്ട്സ്റ്റാറിലൂടെ മത്സരം തത്സമയം കാണാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









