ഇന്ത്യVs ന്യൂസിലാഡ്‌: ടി20 പരമ്പര ടീമില്‍ സഞ്ജുവിന് ഇടമില്ല

ന്യൂസിലാഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 

Sheeba George | Updated: Jan 13, 2020, 06:57 PM IST
ഇന്ത്യVs ന്യൂസിലാഡ്‌: ടി20 പരമ്പര ടീമില്‍ സഞ്ജുവിന് ഇടമില്ല

മുംബൈ: ന്യൂസിലാഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 

ന്യൂസിലാഡ് പര്യടനത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം പിടിച്ചില്ല. അതേസമയം, ഹിറ്റ്മാന്‍ രോഹിത് ശര്‍മയും മുഹമ്മദ് ഷമിയും ടീമില്‍ മടങ്ങിയെത്തി. എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യക്ക് അവസരം ലഭിച്ചിട്ടില്ല. കായിക ക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. 

5 ടി20യും 3 ഏകദിനങ്ങളും 2 ടെസ്റ്റ് മത്സരവും അടങ്ങുന്നതാണ് ഇന്ത്യയുടെ ന്യൂസിലാഡ്‌ പര്യടനം

മുന്‍പ്, ബംഗ്ലാദേശ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ടീമില്‍ ടം നേടിയ സഞ്ജുവിന് ലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്.

അതേസമയം ഋഷബ് പന്ത് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 4 സ്പിന്നര്‍മാരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട് രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച സ്പിന്നര്‍മാര്‍. അതേസമയം നാല് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരും ടീമിലുണ്ട്. 

ലോകകപ്പിന് മുന്നോടിയായുള്ള ഈ പര്യടനത്തിലൂടെ ലോകകപ്പിനുള്ള ടീമിനെ ഏകദേശം ഉറപ്പിക്കാനാകും ഇന്ത്യയുടെ ശ്രമം. 

ജനുവരി 20നാണ് ഇന്ത്യന്‍ ടീം ന്യൂസിലാഡിലേക്ക് പോകുക. ജനുവരി 24നാണ് ആദ്യ ടി20 മത്സരം. 

ടീം ഇന്ത്യ: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശിവം ദുംബെ, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാകൂര്‍.