ചരിത്രവിജയം ലക്ഷ്യമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. 

Updated: Feb 13, 2018, 10:25 AM IST
ചരിത്രവിജയം ലക്ഷ്യമിട്ട് ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. 

കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്. ഇന്ത്യന്‍ സ്പിന്നര്‍മാരെ തകര്‍ത്തായിരുന്നു ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ വിജയം സ്വന്തമാക്കിയത്. ഇന്ന് മത്സരം നടക്കുന്ന പോർട്ട് എലിസബത്തിലെ സെന്‍റ് ജോർജസ് പാർക്ക് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നത്.  ഇവിടെ നടന്നിട്ടുള്ള 32 മത്സരങ്ങളിൽ 17 എണ്ണത്തിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചിട്ടുള്ളത്.