)
ഗുവാഹത്തി: ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. 408 റൺസിന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഇതോടെ 2-0ന് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ന്യൂസിലൻഡിന് പിന്നാലെ ഒരു വിദേശ ടീം ഇന്ത്യയിൽ വന്ന് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ടാം ദിനത്തിൽ രണ്ടാം സെഷനിൽ തന്നെ ഇന്ത്യ തോൽവിയിലേക്കെത്തി. പൊരുതാൻ പോലുമാകാതെ ഇന്ത്യ നിലംപരിശാകുന്ന കാഴ്ചയാണ് ബർസപ്പാറ സ്റ്റേഡിയത്തിൽ കണ്ടത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 140 റൺസിന് ഓൾഔട്ട് ആയി.
South Africa seal a clinical win in Guwahati to complete a series sweep in the #INDvSA Test series #WTC27 : https://t.co/5B1PcNj4kk pic.twitter.com/SoFCQPkNx1
— ICC (@ICC) November 26, 2025
ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺസും രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 260 റൺസും നേടി. അർധസെഞ്ച്വറി നേടി ജഡേജ മാത്രമാണ് ഇന്ത്യക്കായി പൊരുതിയത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമൺ ഹാർമർ ഏഴ് വിക്കറ്റുകൾ നേടി. ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത് സൈമൺ ഹാർമർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.