കൊളംബോ ടെസ്റ്റ്‌: 400ഉം കടന്ന്‍ ഇന്ത്യ

ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ 400 എന്ന കടമ്പയും മറികടന്ന്‍ ഇന്ത്യ മുന്നേറുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 5  വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍സെടുത്തിട്ടുണ്ട്. ഇന്നലെ സെഞ്ച്വറി നേടിയ പുജാരയുടെയും രഹാനെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന്‍ നഷ്ടമായത്.

Last Updated : Aug 4, 2017, 12:08 PM IST
കൊളംബോ ടെസ്റ്റ്‌: 400ഉം കടന്ന്‍ ഇന്ത്യ

കൊളംബോ: ശ്രിലങ്കക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റില്‍ 400 എന്ന കടമ്പയും മറികടന്ന്‍ ഇന്ത്യ മുന്നേറുന്നു. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 5  വിക്കറ്റ് നഷ്ടത്തില്‍ 442 റണ്‍സെടുത്തിട്ടുണ്ട്. ഇന്നലെ സെഞ്ച്വറി നേടിയ പുജാരയുടെയും രഹാനെയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ഇന്ന്‍ നഷ്ടമായത്.

344 റണ്‍സ് എന്ന നിലയില്‍ ഇന്ന്‍ കളി പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ പുജാരയുടെ വിക്കറ്റ് നഷ്ടമായി. 232 പന്തില്‍ പതിനൊന്ന് ബൗണ്ടറിയും ഒരു സിക്സുമടക്കം 133 റണ്‍സ് നേടിയ പുജാരയെ ദിമുത് കരുണരത്നെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.

രഹാനെ അശ്വിനൊപ്പം 63 റണ്‍സിന്‍റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി ഇന്ത്യയെ 400 എന്ന കടമ്പ കടക്കാന്‍ സഹായിച്ചു. ഒരു വലിയ സ്കോര്‍ രഹാനെ നേടുമെന്ന് തോന്നിയെങ്കിലും മലിന്ദ പുഷ്പകുമാരയെ ബൗണ്ടറിക്ക് പായിക്കാന്‍ ക്രീസിനു വെളിയില്‍ ഇറങ്ങിയത് വിനയായി. നിലവില്‍ 45 റണ്‍സുമായി ആര്‍ ആശ്വിനും, 16 റണ്‍സുമായി വൃദ്ധിമാന്‍ സാഹയും ക്രീസിലുണ്ട്. ഇരുവരും ചേര്‍ന്ന 29 റണ്‍സിന്‍റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി.

Trending News