ഡൊമിനിക്ക: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിന് ഡൊമിനിക്കയിലെ വിൻസർ പാർക്കാണ് വേദിയാകുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പരാജയത്തിന് ശേഷമുള്ള പരമ്പരയായതിനാൽ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരീബിയൻ മണ്ണിൽ 2 പതിറ്റാണ്ടിലേറെയായി ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര പോലും കൈവിട്ടിട്ടില്ല. 2002ന് ശേഷം വെസ്റ്റ് ഇൻഡീസിൽ പരാജയമറിയാതെയുള്ള ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരാൻ തന്നെ ഉറച്ചാകും രോഹിത് ശർമ്മയും സംഘവും ഇറങ്ങുക. മറുഭാഗത്ത്, ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് യോഗ്യത നേടാത്തതിലുള്ള നിരാശയിലാണ് വെസ്റ്റ് ഇൻഡീസ്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് വിൻഡീസ് അയോഗ്യരാകുന്നത്. 


ALSO READ: ശൂന്യാകാശ യാത്രയും കഴിഞ്ഞു; ഏകദിന ലോകകപ്പ് ട്രോഫി തിരുവനന്തപുരത്ത്


സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാനം കളിച്ച നാല് മത്സരങ്ങളിൽ രണ്ടിലും ഇന്ത്യ പരാജയപ്പെട്ടു. പുതിയ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെ ടീമിലെത്തും എന്നതാണ് സവിശേഷത. ചേതേശ്വർ പൂജാരയ്ക്ക് ടീമിൽ ഇടംനേടാനായില്ല. പകരം ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിന്റെ കരുത്തിൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം യശസ്വി ജയ്‌സ്വാൾ ഡൊമിനിക്കയിൽ അരങ്ങേറ്റം കുറിക്കും.


ഇന്ത്യ - വെസ്റ്റ് ഇൻഡീസ് പരമ്പര ഇന്ത്യയിൽ ഡിഡി നെറ്റ്‌വർക്ക് ചാനലുകളിൽ തത്സമയം കാണാം. ജിയോ സിനിമയുടെ വെബ്‌സൈറ്റിലും ആപ്പിലും സൗജന്യമായി ലൈവ് സ്ട്രീമിം​ഗ് ലഭ്യമാകും.


ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം - ഷെഡ്യൂൾ


ടെസ്റ്റ് പരമ്പര


ജൂലൈ 12 - 16: ഒന്നാം ടെസ്റ്റ്, വിൻസർ പാർക്ക്, ഡൊമിനിക്ക (രാത്രി 7.30)


ജൂലൈ 20 - 24: രണ്ടാം ടെസ്റ്റ്, ക്വീൻസ് പാർക്ക് ഓവൽ, ട്രിനിഡാഡ് (രാത്രി 7.30)


ഏകദിന പരമ്പര


ജൂലൈ 27: ഒന്നാം ഏകദിനം, കെൻസിംഗ്ടൺ ഓവൽ, ബാർബഡോസ് (രാത്രി 7 മണി)


ജൂലൈ 29: രണ്ടാം ഏകദിനം, കെൻസിംഗ്ടൺ ഓവൽ, ബാർബഡോസ് (രാത്രി 7 മണി)


ഓഗസ്റ്റ് 1: മൂന്നാം ഏകദിനം, ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി, ട്രിനിഡാഡ് (രാത്രി 7 മണി)


ടി20 പരമ്പര


ഓഗസ്റ്റ് 3: ഒന്നാം ടി20, ബ്രയാൻ ലാറ ക്രിക്കറ്റ് അക്കാദമി, ട്രിനിഡാഡ് (രാത്രി 8 മണി)


ഓഗസ്റ്റ് 6: രണ്ടാം ടി20, നാഷണൽ സ്റ്റേഡിയം, ഗയാന (രാത്രി 8 മണി)


ഓഗസ്റ്റ് 8: മൂന്നാം ടി20, നാഷണൽ സ്റ്റേഡിയം, ഗയാന (രാത്രി 8 മണി)


ഓഗസ്റ്റ് 12: നാലാം ടി20, ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയം, ലോഡർഹിൽ, ഫ്ലോറിഡ (രാത്രി 8 മണി)


ഓഗസ്റ്റ് 13: അഞ്ചാം ടി20, ബ്രോവാർഡ് കൗണ്ടി സ്റ്റേഡിയം, ലോഡർഹിൽ, ഫ്ലോറിഡ (രാത്രി 8 മണി)


ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഒന്നാം ടെസ്റ്റ് സ്ക്വാഡ്


വെസ്റ്റ് ഇൻഡീസ്: ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (ക്യാപ്റ്റൻ), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്റ്റൻ), അലിക്ക് അത്നാസെ, ടാഗെനറൈൻ ചന്ദർപോൾ, റഹ്‌കീം കോൺവാൾ, ജോഷ്വ ഡ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കെൻസി, ജോ വാർമൺ റീഫ്, ജോ വാർമോൺ റീഫ്, ട്രാവലിംഗ് റിസർവുകൾ: ടെവിൻ ഇംലാച്ച്, അക്കീം ജോർദാൻ.


ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ), കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.