ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

എല്ലാ കളികളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം

Last Updated : Jun 27, 2019, 03:46 PM IST
ഒന്നാമതെത്താന്‍ ഇന്ത്യ; സെമിയിലെത്താന്‍ വിന്‍ഡീസ്!!

മാഞ്ചസ്റ്റര്‍: പന്ത്രണ്ടാം ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുകയാണ്. രോഹിത് ശർമ്മയും കെഎൽ രാഹുലു൦ ചേര്‍ന്നാണ് ഇന്നിംഗ്സ് ആരംഭിച്ചത്.

എന്നാല്‍, 29 റണ്‍സ് എത്തി നില്‍ക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 ബോളില്‍ 18 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് പുറത്തായത്. ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണ്ണായകമായ കളിയാണ് ഇപ്പോള്‍ നടക്കുന്നത്. 

എല്ലാ കളികളും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. അഞ്ചു കളികളില്‍ നിന്ന് ഒമ്പത് പോയന്‍റുള്ള ഇന്ത്യ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്. 

ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്നു തന്നെ പുറത്താകുമെന്നതിനാല്‍ വെസ്റ്റീന്‍ഡീസീനും ഈ മത്സരം നിര്‍ണ്ണായകമാണ്. ആറു കളികളില്‍ നിന്ന് മൂന്നു പോയിന്‍റ് മാത്രമാണ് വിന്‍ഡീസിന്‍റെ സമ്പാദ്യം.

Trending News