ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ്‌ കളിക്കുന്ന 15 താരങ്ങള്‍‍?

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്

Updated: Apr 15, 2019, 11:48 AM IST
ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ്‌ കളിക്കുന്ന 15 താരങ്ങള്‍‍?

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. എംഎസ്കെ പ്രസാദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുക. 

ദേവംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ജതിന്‍ പരന്‍ജ്പെ, ഗഗന്‍ ഖോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്.

15 അംഗ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഏപ്രിൽ 23 ന് മുൻപ് ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിർദ്ദേശം. എന്നാൽ അതിന് 8 ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. 

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. ഫൈനല്‍ നടക്കുന്നത് ജൂലൈ 14 നാണ്.  

ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ 5നാണ് മത്സരം. 

ജൂണ്‍ 9 ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ 13 ന് ന്യൂസിലാന്‍ഡുമായും ഏറ്റുമുട്ടും. ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം ജൂണ്‍ 16നാണ്.