)
ബെംഗളൂരു: കേരളത്തിന്റെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബെംഗളൂരുവിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1972ലെ മ്യൂണിക്ക് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിൽ മാനുവൽ അംഗമായിരുന്നു. മാനുവലിന്റെ ഗോള്‍ കീപ്പിങ് മികവിലൂടെയാണ് മ്യൂണിക്കില്‍ ഇന്ത്യ മെഡല്‍ സ്വന്തമാക്കിയത്. മാനുവൽ ഏഴു വര്‍ഷത്തോളം ഇന്ത്യയ്ക്ക് വേണ്ടി കളിച്ചു. 1973ൽ ഹോളണ്ട് ലോകകപ്പിലും 1978ൽ അര്‍ജന്റീന ലോകകപ്പിലും കളിച്ചിട്ടുണ്ട്.
1947 ഒക്ടോബര്‍ 20-ന് കണ്ണൂരിലെ ബര്‍ണശ്ശേരിയിലാണ് ജനനം. അച്ഛന് ജോസഫ് ബോവർ, അമ്മ സാറ. കോമണ്‍വെല്‍ത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു ഇവർ. കണ്ണൂരിലെ ബി.എം.പി. യു.പി. സകൂളിനുവേണ്ടി മാനുവൽ ഫുട്ബോള്‍ കളിച്ചിരുന്നു. പിന്നീട് 12ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാന്‍ തുടങ്ങിയത്.
15ാമത്തെ വയസിൽ മാനുവൽ ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. സർവീസ് ക്യാമ്പിൽ വെച്ച് ലഭിച്ച പരിശീലനമാണ് മാനുവലിനെ മികച്ച ഹോക്കിതാരമാക്കി മാറ്റിയത്. 1971ല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായാണ് മാനുവലിന്റെ അരങ്ങേറ്റം.
ഭാര്യ: പരേതയായ ശീതള. മക്കള്‍: ഫ്രെഷീന പ്രവീണ്‍ (ബെംഗളൂരു), ഫെനില (മുംബൈ). മരുമക്കള്‍: പ്രവീണ്‍ (ബെംഗളുരു), ടിനു തോമസ് (മുംബൈ)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.