ഇന്ത്യന്‍ ഹോക്കിയുടെ സൂപ്പര്‍ താരം ധന്‍രാജ് പിള്ള പിറന്നാള്‍ നിറവില്‍!

വിരമിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യന്‍ ഹോക്കിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരാളിലാത്ത ഇടമാണ് ധന്‍രാജ് പിള്ളയുടെത്.

Last Updated : Jul 16, 2020, 11:58 PM IST
ഇന്ത്യന്‍ ഹോക്കിയുടെ സൂപ്പര്‍ താരം ധന്‍രാജ് പിള്ള പിറന്നാള്‍ നിറവില്‍!

വിരമിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇന്ത്യന്‍ ഹോക്കിയില്‍ പകരം വെയ്ക്കാന്‍ മറ്റൊരാളിലാത്ത ഇടമാണ് ധന്‍രാജ് പിള്ളയുടെത്.

മഹാരാഷ്ട്രയില്‍ ജനിച്ച ധന്‍രാജ്,ഇന്ത്യന്‍ ഹോക്കിയുടെ എണ്ണം പറഞ്ഞ താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു.

നാല് ഒളിമ്പിക്സുകളില്‍ ഇന്ത്യയ്ക്കായി മൈതാനത്ത് ഇറങ്ങുന്നതിന് ഈ പോരാളിക്ക് കഴിഞ്ഞു.

മലേഷ്യയിലും ഫ്രാന്‍സിലും ബ്രിട്ടണിലും ജെര്‍മനിയിലും ഉള്ള ഹോക്കി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളത്തില്‍ ഇറങ്ങുന്നതിന് 
അദ്ധേഹത്തിന് കഴിഞ്ഞിട്ടുണ്ട്,അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി മികച്ച പോരാട്ടമാണ് ഈ മുന്‍ നായകന്‍ കാഴ്ചവെച്ചത്.

ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ബഹുമതിയും ധന്‍രാജ് പിള്ള സ്വന്തമാക്കി.

ഏഷ്യന്‍ ഗെയിംസും ഏഷ്യാകപ്പും ധന്‍രാജ് പിള്ളയുടെ നേതൃത്വത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു.
ലോകകപ്പ്‌,ചാമ്പ്യന്‍സ് ട്രോഫി എന്നീ മത്സരങ്ങളിലും ഇന്ത്യയ്ക്കായി കളത്തില്‍ ഇറങ്ങിയ പിള്ള 170
ഓളം ഗോളുകള്‍ സ്വന്തമാക്കി,ഈ ഗോളുകള്‍ സംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.ഇന്ത്യന്‍ 
ഹോക്കി ഫെഡറേഷന്‍ ഗോളുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സൂക്ഷിക്കാറില്ല.

ഈ കായിക പ്രതിഭയെ രാജ്യം രാജീവ് ഗാന്ധി ഖേല്‍ രത്നയും പദ്മശ്രിയും ഒക്കെ നല്‍കി ആദരിക്കുകയും ചെയ്തു.

Also Read:ഇനി ഫോണ്‍ വിളിക്കാന്‍ മരം കയറണ്ട; പരിഹാരം കണ്ട് അമ്പയര്‍!! 

 

15 വര്‍ഷം നീണ്ട തന്‍റെ കരിയറില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ധന്‍രാജ് പിള്ളയ്ക്ക് കഴിഞ്ഞു.
ക്യാപ്റ്റന്‍ ആയും കളിക്കാരനായും ഇന്ത്യന്‍ ഹോക്കി ടീമിന് മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ധന്‍രാജിന് കഴിഞ്ഞു.

2014ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന് കൊണ്ട് രാഷ്ട്രീയത്തിലും ഈ ഹോക്കി താരം ഒരു കൈനോക്കി.

ഹോക്കിയിലെ പോലെ താരത്തിന് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല എന്നത് യഥാര്‍ഥ്യമാണ്.
1968 ജൂലായ്‌ 16 ന് മഹാരാഷ്ട്രയിലെ പുണെയില്‍ തമിഴ് കുടുംബത്തില്‍ ജനിച്ച ധന്‍രാജ് കളിക്കളത്തിലെ 
പോരാട്ടം പലപ്പോഴും പുറത്തും കാട്ടാറുണ്ട്‌,രാഷ്ട്രീയം അടക്കമുള്ള കാര്യങ്ങള്‍ ആ പോരാട്ടത്തിന്‍റെ ഭാഗമാണ്.

Trending News