ചരിത്രം രചിച്ച് എടികെ കൊല്‍ക്കത്ത;ഐഎസ്എല്ലില്‍ മൂന്നാം കിരീടം

ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കിയ എടികെ കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കി,സ്പാനിഷ് താരം ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

Updated: Mar 15, 2020, 12:35 AM IST
ചരിത്രം രചിച്ച് എടികെ കൊല്‍ക്കത്ത;ഐഎസ്എല്ലില്‍ മൂന്നാം കിരീടം

ഐഎസ്എല്ലില്‍ മൂന്നാം കിരീടം സ്വന്തമാക്കിയ എടികെ കൊല്‍ക്കത്ത മൂന്നാം കിരീടം സ്വന്തമാക്കി,സ്പാനിഷ് താരം ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോളുമായി ചെന്നൈയിന്‍ എഫ് സിക്കെതിരെ കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

കൊറോണാ ഭീതി മൂലം ഗോവ ഫറ്റൊര്‍ഡയിലെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 ആം മിനുട്ടില്‍ ഹാവിയര്‍ ഫെര്‍ണാണ്ടസ് കൊല്‍ക്കത്തയ്ക്കായി ആദ്യഗോള്‍ നേടി.മത്സരം പുരോഗമിക്കവേ 48 ആം മിനിട്ടില്‍ എഡു ഗാര്‍ഷ്യയും ഗോളടിച്ചു.69 ആം മിനിട്ടില്‍ ചെന്നൈയിന്‍ ഗോള്‍ മടക്കി നേരിയൂസ് വാല്‍സ്കിസാണ് ഗോള്‍ മടക്കിയത്.

മത്സരം ഇഞ്ചുറി ടൈമില്‍ എത്തിയപ്പോള്‍ ഹാവിയര്‍ ഫെര്‍ണാണ്ടസ് ഇരട്ടഗോള്‍ പൂര്‍ത്തിയാക്കി.ഇതോടെ ചെന്നൈയിന്‍ പരാജയം പൂര്‍ത്തിയാക്കി.നേരത്തെ നാലാം മിനുട്ടില്‍ ചെന്നൈ താരം വാല്‍സ്കിസിന്‍റെ ഷോട്ട് ക്രോസ് ബാറിലിടിച്ച് മടങ്ങിയിരുന്നു.കൊല്‍ക്കത്തയാകട്ടെ കിട്ടിയ അവസരങ്ങള്‍ ഒക്കെ മുതലാക്കുകയായിരുന്നു.കൊല്‍ക്കത്തയുടെ ആക്രമണങ്ങളുടെ കേന്ദ്ര ബിന്ദുവായി നിലകൊണ്ടത് റോയ് കൃഷ്ണയായിരുന്നു.

എന്നാല്‍ 40 ആം മിനിട്ടില്‍ റോയ് കൃഷ്ണ പരിക്കേറ്റ് പുറത്താവുകയായിരുന്നു.ചെന്നൈയിന്‍ കൊല്‍ക്കത്ത യുടെ ഗോള്‍മുഖത്ത് നിരന്തരം ആക്രമണം അഴിച്ച് വിട്ടെങ്കിലും എടികെ പ്രതിരോധത്തെ തകര്‍ത്ത് വിജയത്തിലെത്താന്‍ കഴിഞ്ഞില്ല.