close

News WrapGet Handpicked Stories from our editors directly to your mailbox

ഇന്ത്യന്‍ ലോകകപ്പ് ടീം ജെഴ്സി ഓറഞ്ച് നിറത്തില്‍; ഭരണ തുടര്‍ച്ചയുടെ പ്രതിഫലനം?

ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് സൂചന. 

Updated: May 24, 2019, 04:59 PM IST
 ഇന്ത്യന്‍ ലോകകപ്പ് ടീം ജെഴ്സി ഓറഞ്ച് നിറത്തില്‍; ഭരണ തുടര്‍ച്ചയുടെ   പ്രതിഫലനം?

മുംബൈ: ഏകദിന ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രത്യക്ഷപ്പെടുക രണ്ടു നിറത്തിലുള്ള ജെഴ്സി അണിഞ്ഞാകുമെന്ന് സൂചന. 

നീല നിറത്തിനൊപ്പം ഓറഞ്ച് നിറത്തിലുള്ള ജെഴ്സികളും ടീം അണിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോം മത്സരങ്ങളിലാണ് ടീം നീല നിറത്തിലുള്ള ജെഴ്‌സി ധരിക്കുക. എവേ മത്സരങ്ങളില്‍ ഓറഞ്ച് ജെഴ്‌സി അണിഞ്ഞാകും ടീമെത്തുക. 

കൈയിലും പിന്‍വശത്തും ഓറഞ്ച് നിറവും മുന്‍വശത്ത് കടുംനീല നിറവുമാകും ജെഴ്സിയ്ക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയിലുണ്ടായ തുടര്‍ ഭരണത്തിന്‍റെ പ്രതിഫലനമാണോ ഓറഞ്ച് ജെഴ്സി എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.

ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയായതിനാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.ഇത് കണക്കിലെടുത്താണ് ഹോം ആന്‍ഡ്‌ എവേ കിറ്റുകള്‍ എന്ന ആശയം ഐസിസി മുന്നോട്ട് വച്ചിരിക്കുന്നത്. 

ഇംഗ്ലണ്ട് ആതിഥേയ ടീം ആയതിനാല്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്കും ശ്രീലങ്കയ്ക്കും എവേ ജെഴ്സികള്‍ അവതരിപ്പിക്കേണ്ടി വരികയായിരുന്നു.

പച്ച ജെഴ്സിയിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികള്‍ ഉപയോഗിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ്‌ 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.