പയ്യോളി എക്‌സ്‌പ്രസിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി രാഷ്ട്രീയ, കായിക ലോകത്തെ പ്രമുഖര്‍ ....

ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‍ലറ്റ് പി ടി ഉഷയ്ക്ക് ഇന്ന് 56-ാം പിറന്നാള്‍.... 

Updated: Jun 27, 2020, 11:03 PM IST
പയ്യോളി എക്‌സ്‌പ്രസിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി രാഷ്ട്രീയ, കായിക ലോകത്തെ പ്രമുഖര്‍ ....

കോഴിക്കോട്: ഇന്ത്യയുടെ എക്കാലത്തേയും മികച്ച അത്‍ലറ്റ് പി ടി ഉഷയ്ക്ക് ഇന്ന് 56-ാം പിറന്നാള്‍.... 

കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തില്‍ ജനിച്ച് പില്‍ക്കാലത്ത് ഇന്ത്യയുടെ ട്രാക്ക് ആന്റ് ഫീല്‍ഡ് രാജ്ഞി എന്ന പെരുമയിലേക്ക് ഓടിക്കയറിയ വനിതയാണ്‌  നമ്മുടെ സ്വന്തം   പി ടി ഉഷ...  ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന  പി.ടി ഉഷ. 

1976-ല്‍ കേരള സര്‍ക്കാരിന്റെ വുമണ്‍സ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിച്ച വര്‍ഷം  ഉഷയെ   തേടിയെത്തിയ 250 രൂപയുടെ ഒരു സ്‌കോളര്‍ഷിപ്പ് മാറ്റിമറിച്ചത് അവരുടെ ജീവിതം തന്നെയാണ്.  അക്കാലത്തായിരുന്നു കേരളത്തിന്റെ കായിക വിദ്യാലയമായ ജി.വി രാജാ സ്‌പോര്‍ട്ട് സ്‌കൂള്‍ ആരംഭിക്കന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉഷ അങ്ങനെ കണ്ണൂരിലെ  ജി.വി.രാജാ സ്‌പോര്‍ട്ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ വെച്ച് ഒ.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും തിരിച്ചറിയുന്നതും മികച്ച അത്‌ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്‌നം നടത്തുന്നതും. 

1980-ല്‍ 16-ാം വയസില്‍ ഉഷ തന്റെ ആദ്യ ഒളിമ്പിക്‌സില്‍ മത്സരിച്ചു. മോസ്‌കോയില്‍ നടന്ന ആ ഒളിമ്പിക്‌സില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ സ്പ്രിന്റര്‍  എന്ന റെക്കോഡും ഉഷയ്ക്കായിരുന്നു. 

1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് ഇന്ത്യക്കാര്‍ക്ക് ഒരിക്കലും  മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സായിരുന്നു അത്. 

യുവരാജ്  സിംഗ്, കിരൺ റിജിജു, രേഖ ശർമ്മ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങി  രാഷ്ട്രീയ, കായിക ലോകത്തെ നിരവധി പ്രമുഖരാണ് ഉഷയ്ക്ക് ആശംസകളുമായി  എത്തിയത്.  

 നീണ്ട കായിക ജീവിതത്തിന് ശേഷം  2000-ല്‍ ട്രാക്കിനോടും ഫീല്‍ഡിനോടും വിടപറയുമ്പോള്‍ ഇന്ത്യന്‍ ട്രാക്ക് അന്റ് ഫീല്‍ഡ് രാജ്ഞി എന്ന വിശേഷണത്തിന് ഉടമയായിക്കഴിഞ്ഞിരുന്നു ഉഷ...!!