• 0/542 TARGET 272
  • BJP+

    0BJP+

  • CONG+

    0CONG+

  • OTH

    0OTH

Full coverage

ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ചിന്താവിശിഷ്ടരായിരിക്കുന്ന ആരാധകര്‍ക്ക് ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എത്തുന്നത്.   

Updated: Apr 21, 2019, 03:24 PM IST
ഐപിഎല്‍ 2019: മത്സരത്തിന് മുന്‍പ് ചെന്നൈ സൂപ്പര്‍ കിംഗ്സിന് ശുഭ സൂചന

ബംഗളൂരൂ: വിജയങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് കഴിഞ്ഞ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റിരുന്നു. ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയായിരുന്നു അന്ന് ടീമിനെ നയിച്ചത്. 

ധോണിയുടെ അഭാവം ചെന്നൈയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. പുറം വേദന കാരണമാണ് ധോണി കളിക്കാതിരുന്നത്. എന്നാല്‍ ഇന്ന് ആര്‍സിബിക്കെതിരെ ധോണി കളിക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

ചിന്താവിശിഷ്ടരായിരിക്കുന്ന ആരാധകര്‍ക്ക് ശുഭ സൂചനയുമായിട്ടാണ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് എത്തുന്നത്. ധോണി ഇന്ന് തിരിച്ചെത്തുമെന്നുള്ള സൂചനയാണ് ഫ്‌ളെമിങ് നല്‍കിയത്. ധോണിക്കൊപ്പം ഡ്വെയ്ന്‍ ബ്രാവോയും ടീമിലെത്തിയേക്കും എന്നാണ് സൂചന. 

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ധോണി പരിശീലനം നടത്തിയിരുന്നുവെന്ന് കോച്ച് പറഞ്ഞു. നെറ്റ്‌സില്‍ സ്പിന്നര്‍മാരെ നേരിട്ട ധോണി ആത്മവിശ്വാസം പ്രകടമാക്കിയിരുന്നു. ധോണിക്കൊപ്പം ബ്രാവോയും കളിക്കാന്‍ ഫിറ്റാണെന്ന് ഫ്‌ളെമിങ് വ്യക്തമാക്കി. നേരത്തെ സുരേഷ് റെയ്‌നയും ധോണി തിരിച്ചെത്തുന്ന കാര്യത്തില്‍ ശുഭ സൂചന നല്‍കിയിരുന്നു.