ഐപിഎല്‍ താരലേലം ഡിസംബര്‍ 19ന്, 5 കേരള താരങ്ങള്‍!!

2020ലെ ഐപിഎല്‍ സീസണിനായുള്ള താരലേലം ഡിസംബര്‍ 19ന് നടക്കും. കൊല്‍ക്കത്തയിലാണ് താരലേലം നടക്കുക.

Sheeba George | Updated: Dec 13, 2019, 06:24 PM IST
ഐപിഎല്‍ താരലേലം ഡിസംബര്‍ 19ന്, 5 കേരള താരങ്ങള്‍!!

മുംബൈ: 2020ലെ ഐപിഎല്‍ സീസണിനായുള്ള താരലേലം ഡിസംബര്‍ 19ന് നടക്കും. കൊല്‍ക്കത്തയിലാണ് താരലേലം നടക്കുക.

ഐപിഎല്‍ 2020നുള്ള താരലേലത്തിനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 971 പേരാണ്. രജിസ്റ്റര്‍ ചെയ്തതവരില്‍ 258 പേര്‍ വിദേശ താരങ്ങളാണ്. 8 ടീമുകളിലായി 73 ഒഴിവുകളിലേക്കായി 713 ഇന്ത്യന്‍ താരങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

അതേസമയം, 332 പേരെയാണ് അന്തിമ ലേലത്തിലേക്ക് തിരഞ്ഞെടുത്തത്. ഇത്തവണ, അന്തിമ പട്ടികയില്‍ 5 കേരള താരങ്ങളും ഇടം നേടിയിട്ടുണ്ട്.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി, ഓള്‍റൗണ്ടര്‍ ജലജ് സക്സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, എസ് മിഥുന്‍ തുടങ്ങിയവരാണ് അന്തിമ പട്ടികയില്‍ ഉള്ളത്.

ഇന്ത്യന്‍ ദേശീയ ടീമില്‍ കളിച്ച 19 കളിക്കാരും കൂടാതെ 24 പുതുമുഖങ്ങളും ഉള്‍പ്പെടുന്നതാണ് അന്തിമ പട്ടിക. ഈ പട്ടികയിലാണ് കേരളത്തില്‍ നിന്നുമുള്ള അഞ്ച് താരങ്ങളെ ഉള്‍പ്പെടുത്തിയത്.

ഏറ്റവും കൂടുതല്‍ തുക ഉത്തപ്പയ്ക്കാണ് ലഭിക്കുക. ഒന്നരകോടി രൂപയാണ് ഉത്തപ്പയുടെ അടിസ്ഥാന വില നല്‍കിയത്.