IPL 2020: ഹൈദരാബാദ് ബാറ്റിംഗ് നിരയെ നിലംപരിശാക്കി CSK, ചെന്നൈയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം

 

Last Updated : Oct 2, 2020, 10:27 PM IST
  • ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
  • അര്‍ധ സെഞ്ച്വറി നേടിയ പ്രിയം ഗര്‍ഗിന്‍റെ പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
  • 165 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 42 റണ്‍സ് നേടിയിട്ടുണ്ട്.
IPL 2020:  ഹൈദരാബാദ് ബാറ്റിംഗ് നിരയെ നിലംപരിശാക്കി CSK, ചെന്നൈയ്ക്ക് 165 റണ്‍സ് വിജയലക്ഷ്യം

 

Dubai: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ (Sunrisers Hyderabad) ബാറ്റ്സ്മാന്മാരെ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലാക്കി  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്... 

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്  നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
അര്‍ധ സെഞ്ച്വറി നേടിയ പ്രിയം ഗര്‍ഗിന്‍റെ  പ്രകടനമാണ് ഹൈദരാബാദിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

165 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings) 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 42 റണ്‍സ്  നേടിയിട്ടുണ്ട്. 

ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെട്ടാണ് ഹൈദരാബാദ് ബാറ്റിംഗ് ആരംഭിച്ചത്. ഓപ്പണര്‍ ജോണി ബെയര്‍ സ്‌റ്റോ(0) വീണ്ടും നിരാശപ്പെടുത്തി. പതിവിനു വിപരീതമായി നിലയുറപ്പിക്കാന്‍ ശ്രമിച്ച നായകന്‍ ഡേവിഡ് വാര്‍ണര്‍ 29 റണ്‍സെടുത്തു. മധ്യനിരയില്‍ മനീഷ് പാണ്ഡെ 29 റണ്‍സ് നേടിയപ്പോള്‍ കെയിന്‍ വില്യംസണ്‍(9) റണ്ണൗട്ടായി. പിന്നാലെയെത്തിയ പ്രിയം ഗര്‍ഗിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന്‍റെ സ്‌കോറിംഗിന് വേഗം കൂട്ടിയത്. 26 പന്തുകള്‍ നേരിട്ട ഗര്‍ഗ് 6 ബൗണ്ടറിയും ഒരു സിക്‌സറും പറത്തി. അഭിഷേക് ശര്‍മ്മ 31 റണ്‍സെടുത്തു.

Also read: IPL 2020: ഭാഗ്യ ദേവതയുടെ കടാക്ഷം തേടി CSK, ടോസ് നേടി Sunrisers Hyderabad

അതേസമയം, ചെന്നൈയുടെ ബൗളര്‍മാര്‍ അച്ചടക്കമുള്ള പ്രകടനമാണ് പുറത്തെടുത്തത്. ദീപക് ചഹര്‍ 4 ഓവറില്‍ 31 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. ശര്‍ദ്ദുല്‍ താക്കൂര്‍, പീയുഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 

 

 

Trending News