IPL 2020: പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായി DC - RCB, കരുത്തന്മാരുടെ പോരാട്ടം ഇന്ന്

IPL പോയിന്‍റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന്   വിരാട് കോഹ്ലി (Virat Kohli) യുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  (Royal Challengers Bangalore) ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി (Delhi Capitals) അങ്കം കുറിക്കുന്നത്.

Last Updated : Oct 5, 2020, 05:12 PM IST
  • PL പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന് RCBയും DCയും തമ്മില്‍ അങ്കം കുറിക്കുന്നത്.
  • തൊട്ടുമുമ്പത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മറികടന്നാണ് ഡല്‍ഹിയുടെ വരവെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആധികാരിക ജയമാണ് ആര്‍സിബി കഴിഞ്ഞ കളിയില്‍ നേടിയത്.
IPL 2020: പട്ടികയില്‍ ഒന്നാം സ്ഥാനത്തിനായി DC - RCB, കരുത്തന്മാരുടെ  പോരാട്ടം ഇന്ന്

Dubai : IPL പോയിന്‍റ്  പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ന്   വിരാട് കോഹ്ലി (Virat Kohli) യുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  (Royal Challengers Bangalore) ശ്രേയസ് അയ്യരുടെ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി (Delhi Capitals) അങ്കം കുറിക്കുന്നത്.

ഈ സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇരുടീമുകളും തോല്‍ക്കാന്‍ മനസ്സില്ലാതെ പോരാടുമ്പോള്‍   തകര്‍പ്പന്‍ കളി പ്രതീക്ഷിക്കാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ദുബായ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും.

നിലവില്‍ നാലു മല്‍സരങ്ങളില്‍  നിന്നും ആറു പോയിന്‍റുമായി ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തും ഇതേ പോയിന്‍റോടെ ആര്‍സിബി മൂന്നാംസ്ഥാനത്തുമാണ്. ഒരു മല്‍സരം കൂടുതല്‍ കളിച്ച ഡല്‍ഹിയാണ് മുന്നില്‍ .  അതുകൊണ്ടു തന്നെ ആര്‍സിബി- ഡല്‍ഹി അങ്കം ജയിക്കുന്നവര്‍ക്ക് ഒന്നാംസ്ഥാനമുറപ്പാണ്.

തൊട്ടുമുമ്പത്തെ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മറികടന്നാണ് ഡല്‍ഹിയുടെ വരവെങ്കില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ആധികാരിക ജയമാണ് ആര്‍സിബി കഴിഞ്ഞ കളിയില്‍ നേടിയത്.

രണ്ടാം മത്സരത്തില്‍ തോറ്റശേഷം അത്ഭുതകരമായ തിരിച്ചുവരവാണ് ആര്‍സിബി നടത്തിയത്. ബാറ്റി൦ഗിലും ബൗളി൦ഗിലും കളിക്കാര്‍ മിന്നുന്ന ഫോമിലാണ്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി സീസണില്‍ ആദ്യമായി അര്‍ധശതകം നേടിയതോടെ വരും മത്സരങ്ങളിലും മികവ് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍സിബി. ദേവദത്ത് പടിക്കല്‍, ഡി വില്ലിയേഴ്‌സ് എന്നിവരും സ്ഥിരത കാഴ്ചവെക്കുന്നു. യുസ്‌വന്ദ്ര ചാഹലും വാഷിങ്ടണ്‍ സുന്ദറും ബൗളി൦ഗിലും  മികച്ച പ്രകടമാണ് പുറത്തെടുക്കുന്നത്.

അതേസമയം, യുഎഇയിലെ ചൂടിന് ഇന്നും വലിയ ശമനമൊന്നുമുണ്ടാവില്ല. 40 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ദുബായിലെ ചൂട്. അബുദാബി, ഷാര്‍ജ എന്നീ രണ്ടു വേദികളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുബായില്‍ ബാറ്റി൦ഗ്  അത്ര എളുപ്പമല്ലെന്നു മുന്‍ മല്‍സരങ്ങള്‍ അടിവരയിടുന്നു. കളി പുരോഗമിക്കുന്തോറും വിക്കറ്റിന്‍റെ വേഗം കുറയുകയും ബാറ്റി൦ഗ് കൂടുതല്‍ ബുദ്ധിമുട്ടായി തീരുകയും ചെയ്യും.

ആര്‍സിബിയുടെ സാധ്യതാ ടീം: ദേവദത്ത് പടിക്കല്‍, ആരോണ്‍ ഫിഞ്ച്, വിരാട് കോലി, എബി ഡി വില്ലിയേഴ്‌സ്, ഗുര്‍ക്രീത് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹല്‍, ഇസരു ഉദന, നവദീപ് സെയ്‌നി, ആദം സാംപ.

ഡല്‍ഹി കാപ്പിറ്റല്‍സ് സാധ്യതാ ടീം: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, കാഗിസോ റബാഡ, ഇശാന്ത് ശര്‍മ, ഹര്‍ഷ പട്ടേല്‍.

Also read: IPL 2020: CSK is back...!! പഞ്ചാബിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് Chennai Super Kings

ഇരു ടീമുകളും നേരത്തെ 23 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹി 8 തവണയും ആര്‍സിബി 15 തവണയും ജയിച്ചു. ഇത്തവണ ആര്‍സിബിക്കാണ് ജയപ്രവചനം.

 

More Stories

Trending News