IPL 2020: അടിയറവ് പറഞ്ഞ് രാജസ്ഥാൻ; ജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ഡൽഹി

 13 റൺസിനാണ് രാജസ്ഥാൻ തോറ്റത്.  ഡൽഹി  നേടിയ 161 റൺസ് മറികടക്കാൻ ഇറങ്ങിയ രാജസ്ഥാന് 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.    

Written by - Ajitha Kumari | Last Updated : Oct 15, 2020, 12:32 AM IST
  • ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്.
  • മറുപടി ബാറ്റിംഗില്‍ രാജസ്ഥാനായി ഓപ്പണ്‍ ചെയ്തത് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും നന്നായി തുടങ്ങിയെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
IPL 2020: അടിയറവ് പറഞ്ഞ് രാജസ്ഥാൻ; ജയത്തോടെ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ഡൽഹി

ഐപിഎല്ലിൽ  ഡൽഹി ക്യാപിറ്റൽസിനോട് (DC) അടിയറവ് പറഞ്ഞ് രാജസ്ഥാൻ റോയൽസ് (RR).  13 റൺസിനാണ് രാജസ്ഥാൻ തോറ്റത്.  ഡൽഹി (Delhi Capitals)  നേടിയ 161 റൺസ് മറികടക്കാൻ ഇറങ്ങിയ രാജസ്ഥാന് 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.  ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽസ്.  

മറുപടി ബാറ്റിംഗില്‍ രാജസ്ഥാനായി (Rajasthan Royals) ഓപ്പണ്‍ ചെയ്തത് ബെന്‍ സ്റ്റോക്‌സും ജോസ് ബട്‌ലറും നന്നായി തുടങ്ങിയെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.  ഒന്‍പത് പന്തില്‍ 22 റണ്‍സടിച്ച് കുതിക്കുകയായിരുന്ന ജോസ് ബട്‌ലറെ നോര്‍ജെ ബൗള്‍ഡാക്കി. അശ്വിന്‍റെ തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ സ്റ്റീവ് സ്‌മിത്തും വീണു. ഓപ്പണറായി വിണ്ടും അവസരം ലഭിച്ച സ്റ്റോക്‌സ് ഒരറ്റത്ത് മികച്ചുനിന്നതോടെ രാജസ്ഥാന്‍ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു.  

Also read: IPL 2020: ഹൈദരാബാദിനെ കീഴ്പ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്സിന് വിജയം

അരങ്ങേറ്റക്കാരന്‍ തുഷാര്‍ ദേശ്‌പാണ്ഡെ എറിഞ്ഞ 11-ാം ഓവറിലെ രണ്ടാം പന്തില്‍ അലക്ഷ്യമായ ഷോട്ട് കളിച്ച് 41 റൺസോടെ സ്റ്റോക്സ് യാത്രയായി.  ശേഷം വന്ന സഞ്ജുവും തെളിഞ്ഞില്ല. ആദ്യം ബാറ്റ് ചെയ്ത ഡൽഹി അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാന്റേയും ശ്രേയസ് അയ്യരുടേയും കരുത്തിൽ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു.  

ഉനദ്‌ഘട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ധവാനും രഹാനെയും പ്രതിരോധിച്ചു. ആര്‍ച്ചര്‍ വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രഹാനെ ഉത്തപ്പയുടെ കൈകളിലെത്തി. രഹാനെ നേടിയത് ഒന്‍പത് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഇതോടെ ധവാനും അയ്യരും വലിയ സാഹസികതകളൊന്നും ഇല്ലാതെ കളി (Delhi Capitals) സ്വന്തമാക്കുകയായിരുന്നു.  

 

Trending News