Dubai: മുന്‍ ചാമ്പ്യന്മാരുമായി നിര്‍ണ്ണായക പോരാട്ടത്തിന് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്ന് കളത്തിലിറങ്ങുന്നു... IPL 2020 20ാമത്തെ മത്സരമാണ് ഇന്ന് നടക്കുന്നത്.
നിലവിലെ കുതിപ്പ് തുടരുക എന്ന തീരുമാനവുമായാണ് മുംബൈ ഇന്ത്യന്‍സ് (Mumbai Indians) ഇറങ്ങുന്നത്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരു പോലെ മികച്ച ഫോം തുടരുന്ന മുംബൈ ടീമിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിജയം അനായാസമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതുവരെ നടത്തിയ പ്രകടനം വിലയിരുത്തിയാല്‍ കരുത്തുറ്റ നിരയായി മാറി കഴിഞ്ഞു മുംബൈ ഇന്ത്യന്‍സ്...
അതേസമയം, രാജസ്ഥാനെ സംബന്ധിച്ചിടത്തോളം വിജയം വിജയം അനിവാര്യമാണ്. ഒരേസമയം പോയിന്‍റ് പട്ടികയില്‍ മുന്നോട്ടു കുതിക്കുന്നതിനൊപ്പം മുംബൈ ഇന്ത്യന്‍സിനെ പിടിച്ചു കെട്ടുക എന്നതും അനിവാര്യമാണ്.
ഇന്നത്തെ കളിയില്‍ മുംബൈ ജയിച്ചാല്‍ പട്ടികയില്‍ അവര്‍ ഒന്നാമതെത്തും. എന്നാല്‍, തോറ്റാലോ? തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ എന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടി വരും. രാജസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്ന് ജീവന്‍ മരണ പോരാട്ടമാണ് നടത്തേണ്ടത്.
ഷാര്‍ജയ്ക്ക് പുറത്ത് കളിച്ച മത്സരങ്ങളിലൊന്നും രാജസ്ഥാന് ഇതുവരെ മികവ് കാണിക്കാനായിട്ടില്ല. ഓപ്പണിംഗ് റോളില്‍ ഇതുവരെ ജോസ് ബട്‌ലര്‍ തിളങ്ങാത്തതാണ് ഏറ്റവും ടീമിന്‍റെ വലിയ പ്രതിസന്ധി. സഞ്ജു സാംസണിലാണ് (Sanju Samson) രാജസ്ഥാന്‍റെ എല്ലാ പ്രതീക്ഷയും. സഞ്ജു തകര്‍ത്തടിച്ച മത്സരത്തിലാണ് രാജസ്ഥാന്‍ വമ്പന്‍ ജയങ്ങള്‍ നേടിയത്. എന്നാല്‍, ഷാര്‍ജയ്ക്ക് പുറത്ത് കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കടന്നിട്ടില്ല എന്നത് രാജസ്ഥാന്‍റെ ആത്മവീര്യം കെടുത്തുന്നു.
എന്നാല്‍, ഹിറ്റ്‌മാന്‍ സഞ്ജുവിന് "ബാറ്റിംഗ് പിച്ചുകളില്‍ മാത്രമേ സഞ്ജു തിളങ്ങൂ" എന്ന വിമര്‍ശനം മറികടക്കാനുള്ള അവസരമാണ് ഇത്. ആരാധകര്‍ സഞ്ജുവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിയ്ക്കുകയാണ്. സ്റ്റീവന്‍ സ്മിത്തും അതേപോലെ തന്നെയാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ അദ്ദേഹം പരാജയമായിരുന്നു. ഏറ്റവും ദുര്‍ബലമായ മധ്യനിരയാണ് രാജസ്ഥാന് ഉള്ളത്. റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും വന്‍ പരാജയമാണ്. രാഹുല്‍ തേവാത്തിയ എല്ലാ മത്സരങ്ങളിലും ആശ്രയിക്കാവുന്ന താരമല്ല.
അതേസമയം മുംബൈ ടീമിന് ഇത്തരം ആശങ്കകളില്ല. ഹിറ്റ്‌മാന്‍ രോഹിത്ത് ശര്‍മ തകര്‍പ്പന്‍ ഫോമിലാണ്. ഒപ്പം വാലറ്റം ഏറ്റവും അപകടകാരികളുമാണ്. രോഹിത് തന്നെ പറയുന്നത് ടീമില്‍ മൂന്ന് വെടിക്കെട്ട് താരങ്ങളുണ്ടെന്നാണ്. ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനമാണ് മുംബൈയുടെ കരുത്ത്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മുംബൈ ഇന്നിംഗ്‌സിന് കരുത്തേകുന്നവരാണ്. ക്വിന്റണ്‍ ഡികോക്ക് ഫോം വീണ്ടെടുത്തത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുംറ, ജെയിംസ് പാറ്റിന്‍സണ്‍, ട്രെന്‍ഡ് എന്നീ ബൗളര്‍മാര്‍ വിജയമുറപ്പിക്കാന്‍ മുംബൈ ഇവരുടെ മികവ് ധാരാളമാണ്.
Also read: IPL 2020: ഹൈദരാബാദിനെ കെട്ടുകെട്ടിച്ച് ചാമ്പ്യന്മാര്‍, മുംബൈ ഇന്ത്യന്‍സിനു തകര്‍പ്പന്‍ വിജയം
അവസാന ഓവറില്‍ ഏറ്റവുമധികം റണ്ണടിക്കുന്നതില്‍ മുംബൈക്കാണ് ശരാശരി കൂടുതല്‍. സ്മിത്തിന് മുംബൈക്കെതിരെ നല്ല ട്രാക്ക് റെക്കാര്‍ഡുള്ളത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്.
എന്തായാലും വാശിയേറിയ ഒരു പോരാട്ടം ഇന്ന് ക്രിക്കറ്റ് പ്രേമികളെ കാത്തിരിക്കുകയാണ്...