IPL 2020: ഡിക്കോക്കിന് ഫിഫ്റ്റി; പോയിന്റ് ടേബിളിൽ ഒന്നാമതെത്തി മുംബൈ

രോഹിത് ശർമ്മയും  ഡികോക്കും ചേർന്ന് കിടിലം തുടക്കമാണ് മുംബൈക്ക് നൽകിയത്. ഡികോക്ക് ബൗളർമാരെ നാലു പാടും ഓടിച്ചുവെന്ന് തന്നെ പറയാം.   

Last Updated : Oct 16, 2020, 11:51 PM IST
  • 149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 2 വിക്കറ്റ് നഷ്ടത്തിൽ 19 പന്തുകൾ ബാക്കി നിൽക്കെയാണ് ഈ വിജയം കരസ്ഥമാക്കിയത്.
  • ഇതോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. പുറത്താവാതെ നിന്ന ഡിക്കോക്ക് ആണ് മുംബൈയുടെ മികച്ച സ്കോറർ.
IPL 2020: ഡിക്കോക്കിന് ഫിഫ്റ്റി; പോയിന്റ് ടേബിളിൽ ഒന്നാമതെത്തി മുംബൈ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (Kolkata Knight Riders) മുംബൈ ഇന്ത്യൻസിന് ജയം .  149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ (Mumbai Indians) 2 വിക്കറ്റ് നഷ്ടത്തിൽ 
19 പന്തുകൾ ബാക്കി നിൽക്കെയാണ് ഈ വിജയം കരസ്ഥമാക്കിയത്.  ഇതോടെ മുംബൈ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി.  പുറത്താവാതെ നിന്ന ഡിക്കോക്ക് ആണ് മുംബൈയുടെ മികച്ച സ്കോറർ.    

രോഹിത് ശർമ്മയും  ഡികോക്കും ചേർന്ന് കിടിലം തുടക്കമാണ് മുംബൈക്ക് (Mumbai Indians) നൽകിയത്. ഡികോക്ക് ബൗളർമാരെ നാലു പാടും ഓടിച്ചുവെന്ന് തന്നെ പറയാം.  ഡികോക്ക് ഫിഫ്റ്റി തികച്ചത് വെറും 25 പന്തുകളിൽ ആയിരുന്നു.  ഇവരുടെ കൂട്ടുകെട്ട് സുഗമമായി മുന്നോട്ട് പോകുന്നതിനിടെ 11ആം ഓവറിൽ ആദ്യ വിക്കറ്റ് വീണു. ഇന്നിംഗ്സിലെ ആദ്യ ഓവർ എറിയാനെത്തിയ ശിവം മവിയാണ് രോഹിതിനെ പുറത്താക്കി കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. പുറത്താവുമ്പോൾ 35 റൺസെടുത്തിരുന്ന രോഹിത് ഡികോക്കുമായി 94 റൺസ് എടുത്തത്തിന്റെ കൂട്ടുകെട്ടിലും പങ്കാളിയായിരുന്നു.

Also read: കൊൽക്കത്തയെ ഇനി മോർഗൻ നയിക്കും; ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് ദിനേശ് കാർത്തിക്

രോഹിത് പുറത്തായതിനു പിന്നാലെ എത്തിയ സൂര്യകുമാർ യാദവും മടങ്ങി. 10 റൺസെടുത്ത സൂര്യ വരുൺ ചക്രവർത്തിയുടെ പന്തിൽ പുറത്തായി. മൂന്നാം വിക്കറ്റിൽ ക്രീസിലെത്തിയ ഹർദ്ദിക് പാണ്ഡ്യ ചില കൂറ്റൻ ഷോട്ടുകൾ ഉതിർക്കുകയും ഇരുവരും ചേർന്ന് 16ആം ഓവറിലെ അഞ്ചാം പന്തിൽ മുംബൈക്ക് (Mumbai Indians) അനായാസ ജയം സമ്മാനിക്കുകയും ചെയ്തു.  പാണ്ഡ്യ (10 പന്തിൽ 20), ഡികോക്ക് (44 പന്തിൽ 78) എന്നിവർ പുറത്താവാതെ നിന്നു. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News