IPL 2020: തകര്‍ത്തടിച്ച് കോഹ്ലി; ചെന്നൈയെ 37 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍

IPL പതിമൂന്നാം സീസണില്‍ കോഹ്ലി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

Last Updated : Oct 10, 2020, 11:59 PM IST
  • IPL പതിമൂന്നാം സീസണില്‍ കോഹ്ലി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
  • അവസാന നാലോവറില്‍ ശിവം ദുബെയും കോഹ്ലിയും ചേര്‍ന്ന് നേടിയ 64 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്.
IPL 2020: തകര്‍ത്തടിച്ച് കോഹ്ലി; ചെന്നൈയെ  37 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍

IPL 2020 പതിമൂന്നാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 37 റണ്‍സിനു പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍  (Banglore Royal Challengers).  

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ബൗളര്‍മാരുടെ മികവിലായിരുന്നു ബാംഗ്ലൂരിന്റെ ജയം. 40 പന്തില്‍ നാല് ഫോറടക്കം 42 റണ്‍സെടുത്ത അമ്പാടി റായിഡുവാണ് ചെന്നൈ (Chennai Super Kings) നിരയിലെ ടോപ്‌ സ്കോറര്‍. 

ചെന്നൈയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍മാരായ ഫാഫ് ഡുപ്ലസിയും ഷെയ്ന്‍ വാട്ട്സണും പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. 8,14 എന്നിങ്ങനെയായിരുന്നു യഥാക്രമം ഇവരുടെ സ്കോറുകള്‍. 

ALSO READ | IPL 2020: 'സഞ്ജു അടുത്ത ധോണി'യെന്ന് Shashi Tharoor‍; തിരുത്തി Gautam Gambhir

അമ്പാടി റായിഡു ജഗദീശന്‍ എന്നിവര്‍ ചേര്‍ന്ന് 64 റണ്‍സ് നേടിയെങ്കിലും ആവശ്യമായ റണ്‍റേറ്റ് നേടാന്‍ ഇവര്‍ക്കായില്ല. 28 പന്തില്‍ നാല് ഫോറടക്കം 33 റണ്‍സെടുത്ത ജഗദീശനെ റണ്‍ ഔട്ടായാതോടെ ചെന്നൈ വീണ്ടും പ്രതിസന്ധിയിലായി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. 52 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. IPL പതിമൂന്നാം സീസണില്‍ കോഹ്ലി നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.

നേടിയ നാല് ഫോറും നാല് സിക്സും അടങ്ങുന്നതാണ് കോഹ്ലിയുടെ ഇന്നിംഗ്സ്. അവസാന നാലോവറില്‍ ശിവം ദുബെയും കോഹ്ലി(Virat Kohli)യും ചേര്‍ന്ന് നേടിയ 64 റണ്‍സാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്. ഇവര്‍ക്ക് പുറമേ ദേവ്ദത്ത് പടിക്കലും ബംഗ്ലൂരിനായി ഭേദപ്പെട്ട സ്കോര്‍ നേടി. ഈ സീസണില്‍ കോഹ്ലി നേടുന്ന രണ്ടാമത്തെ അര്‍ദ്ധ സെഞ്ചുറിയാണിത്‌.

ALSO READ | IPL 2020: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്‍പില്‍ മുട്ടുമടക്കി രാജസ്ഥാന്‍ റോയല്‍സ്

ആദ്യ മൂന്നു മത്സരങ്ങളില്‍ 14,1,3 എന്ന ക്രമത്തില്‍ സ്കോര്‍ നേടിയ കോഹ്ലിയുടെ മികച്ച തിരിച്ചുവരവാണിത്. നാലാം മത്സരത്തില്‍ പുറത്താകാതെ നിന്ന കോഹ്ലി 72 റണ്‍സാണ് നേടിയത്. അടുത്ത മത്സരത്തില്‍ 43 റണ്‍സും നേടി.  ബാംഗ്ലൂരിന്റെ തുടക്കം മോശമായിരുന്നു. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ രണ്ടു റണ്‍സ് മാത്രം നേടി നില്‍ക്കെയാണ് ആരോണ്‍ ഫിഞ്ച് പുറത്താകുന്നത്. 

Trending News