കളത്തിലിറങ്ങി കൊറോണ;ഐപിഎല്‍ മാറ്റിവെച്ചു

കൊറോണ ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഈ വര്‍ഷത്തെ എഡിഷന്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

Updated: Mar 13, 2020, 04:25 PM IST
കളത്തിലിറങ്ങി കൊറോണ;ഐപിഎല്‍ മാറ്റിവെച്ചു

മുംബൈ:കൊറോണ ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ ഈ വര്‍ഷത്തെ എഡിഷന്‍ രണ്ടാഴ്ച്ചത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്.

മാര്‍ച്ച് 29 ന് തുടങ്ങേണ്ടിയിരുന്ന ഐപിഎല്‍ അടുത്തമാസം 15 ലേക്കാണ് മാറ്റിയത്. മത്സരം ആരംഭിക്കുമ്പോള്‍ അത് അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നടത്തുന്നതിന് ധാരണയായതായാണ് വിവരം.ഏപ്രില്‍ 15 വരെ ബിസിനസ് വിസകള്‍ ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ റദ്ദ് ചെയ്തിട്ടുണ്ട്.

ഐപിഎല്‍ നടത്തുന്നതിന് വിദേശകാര്യ മന്ത്രാലയം അനുകൂലമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഐപിഎല്‍ നീട്ടിവെയ്ക്കുന്നതിന് സംഘാടകര്‍ തയ്യാറായത്.നേരത്തെ ഡല്‍ഹിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുവാന്‍ ഡല്‍ഹി സര്‍ക്കാരും അനുമതി നല്‍കില്ലെന്ന് അറിയിച്ചിരുന്നു.

Also read:Corona Virus;വിദേശയാത്രകള്‍ വിലക്കി പ്രധാനമന്ത്രി;ഐപിഎല്‍ അന്തിമ തീരുമാനം സംഘാടകരുടേതെന്ന് വിദേശകാര്യമന്ത്രാലയം

ബിസിസിഐ സെക്രട്ടറി ജെയ് ഷായാണ് ഐപിഎല്‍ മാറ്റി വെച്ചത് സംബന്ധിച്ച പ്രസ്ഥാവനയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.പ്രസ്ഥാവനയില്‍ പറയുന്നത് ഇങ്ങനെയാണ്" പൊതുജനാരോഗ്യവും സഹകാരികളുടെ ക്ഷേമവും ബിസിസിഐ യെ സംബന്ധിച്ച് സുപ്രധാനമാണ്‌,ഈ സാഹചര്യത്തില്‍ ആരാധകരുള്‍പ്പെടെ ഐപിഎല്ലുമായി സഹകരിക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ ക്രിക്കറ്റ് അനുഭവമാണ് ബിസിസിഐ യുടെ ലക്‌ഷ്യം.ഇക്കാര്യത്തില്‍ കായിക,ആരോഗ്യ മന്ത്രാലയങ്ങള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്‍റെയും വിവധ സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണ വിഭാഗങ്ങളുമായി സഹകരിച്ച് നീങ്ങാനാണ് ലക്ഷ്യമിടുന്നത്''

Also read;India Vs SA: ഒന്നാം ഏകദിനം മഴയെടുത്തു... അടുത്ത മത്സരങ്ങള്‍ കൊറോണയെടുത്തു...!! 

നേരത്തെ ആരോഗ്യമന്ത്രാലയം കായിക മത്സരങ്ങള്‍ ഒഴിവാക്കണമെന്നും ജനങ്ങള്‍ ഒത്ത് കൂടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് നടപടിയുണ്ടാകണം എന്ന് ബിസിസിഐ അടക്കമുള്ള എല്ലാ കായിക സംഘടനകള്‍ക്കും കത്തയച്ചിരുന്നു.