)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി സണ്‍റൈസേഴ്സ് ഹൈദരാബാദ്. ചെന്നൈ ഉയർത്തിയ 155 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കി നില്‍ക്കെ ഹൈദരാബാദ് മറികടന്നു. സ്വന്തം തട്ടകമായ ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സ് തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ഇത് ഹൈദരാബാദിന്റെ മൂന്നാം ജയമാണ്, ചെന്നൈയുടെ ഏഴാം തോല്‍വിയും. ഹൈദരാബാദിന്റെ ടോപ് സ്കോറർ 44 റണ്‍സെടുത്ത ഇഷാൻ കിഷാനാണ്. ഈ തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു എന്നുവേണം പറയാൻ.
ചെന്നൈയെ എറിഞ്ഞിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയെ നഷ്ടമാകുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ഇഷാന് കിഷന് ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയത് ഒഴിച്ചാൽ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇഷാന് കിഷന് 34 പന്തില്‍ നിന്ന് 44 റണ്‍സെടുത്തു. ട്രാവിസ് ഹെഡ് (19), ഹെന്റിച്ച് ക്ലാസന്(7), അനികെത് വര്‍മ(19) എന്നിവര്‍ പുറത്തായതോടെ സണ്‍റൈസേഴ്സ് 106-5 എന്ന നിലയിലാകുകയായിരുന്നു. കമിന്‍ഡു മെന്‍ഡിസ് (32),നിതീഷ് കുമാര്‍ റെഡ്ഡി(19)എന്നിവര്‍ ടീമിനെ ജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് ആദ്യ പന്തില്‍ തന്നെ ഷെയ്ക് റഷീദിനെ നഷ്ടമായി. സണ്‍റൈസേഴ്സിനായി മുഹമ്മദ് ഷമിയാണ് വിക്കറ്റെടുത്തത്. ആയുഷ് മാത്രെ അടിച്ചു കളിച്ചതാണ് പവര്‍ പ്ലേയില്‍ ചെന്നൈ സ്കോര്‍ ഉയര്‍ത്തിയത്. സാം കറനും(9), ആയുഷ് മാത്രെയും(30) പുറത്തായതോടെ ചെന്നൈ 47-3 എന്ന നിലയിലായി. തുടർന്ന് രവീന്ദ്ര ജഡേജയും(21) ഡെവാള്‍ഡ് ബ്രവിസും(42) ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ചെന്നൈയ്ക്ക് ആശ്വാസമായി. വിക്കറ്റുകള്‍ നഷ്ടമാകുമ്പോഴും മറുവശത്ത് നിലയുറപ്പിച്ച ബ്രവിസാണ് ചെന്നൈ സ്കോര്‍ നൂറ് കടത്തിയത്. ബ്രവിസ് പുറത്തായതിന് പിന്നാലെ ടീം വലിയ തകര്‍ച്ചയെ നേരിട്ടു. ശിവം ദുബെ(12), എം.എസ്. ധോണി (6),അന്‍ഷുള്‍ കാംബോജ് (2), നൂര്‍ അഹമ്മദ് (2) എന്നിവര്‍ നിരാശപ്പെടുത്തി.
ഒടുവിൽ അവസാന ഓവറുകളില്‍ ദീപക് ഹൂഡ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് സ്കോര്‍ 150 കടത്തിയത്. ഹൂഡ 22 റണ്‍സെടുത്ത് പുറത്തായതോടെ ചെന്നൈ സ്കോര്‍ 154 ല്‍ അവസാനിക്കുകയായിരുന്നു. ഹൈദരാബാദിനായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.