മുംബൈ: ഐപിഎല്ലില്‍ ദൈവത്തിന്റെ പോരാളികള്‍ വീണ്ടും അത്ഭുതം പ്രവര്‍ത്തിക്കുമോ അതോ ഗുജറാത്തിന്റെ കരുത്ത് ഒരുപടി കൂടി കടന്ന് കപ്പിന് അടുത്തെത്തുമോ? ഇതാണ് ഇന്ന് ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം. ഐപിഎല്‍ രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. ഇന്ന് ജയിക്കുന്ന ടീം, രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് ഇലവനെ നേരിടും.
ഈ സീസണില്‍ തുടക്കത്തിലേ പാളി ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന ടീം ആയിരുന്നു മുംബൈ ഇന്ത്യന്‍. പോയന്റ് പട്ടികയിലെ അവസാന സ്ഥാനങ്ങളില്‍ നിന്ന് പിന്നീട് അവര്‍ പറന്നുയര്‍ന്ന് എത്തിയത് പ്ലേ ഓഫിലേക്കായിരുന്നു. ദൈവത്തിന്റെ പോരാളികള്‍ എന്നും തോറ്റുകൊണ്ടേ തുടങ്ങാറുള്ളു എന്ന പതിവ് പല്ലവിയും പാടിക്കൊണ്ട് തന്നെ ആയിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ഇത്തവണത്തേയും മുന്നേറ്റം.
തുടക്കം മുതലേ, സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചുവന്നവര്‍ ആയിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഗുജറാത്ത് പോയന്റ് പട്ടികയില്‍ ഒന്നാമതായിരുന്നു. പ്ലേ ഓഫ് ഉറപ്പിച്ചതിന് ശേഷം, അവസാനം നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ ആണ് അവര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അല്ലെങ്കില്‍ ഫൈനലിലേക്കുള്ള അവസരം കുറച്ച് കൂടി എളുപ്പമായിരുന്നു അവര്‍ക്ക്.
ജീവന്‍മരണ പോരാട്ടമാണ് ഇന്ന് ഇരുടീമുകള്‍ക്കും. അതില്‍ വലിയ പ്രതിസന്ധി നേരിടുന്നത് ഗുജറാത്ത് തന്നെ ആണെന്ന് പറയേണ്ടിവരും. സ്റ്റാര്‍ ബാറ്റര്‍ ആയ ജോസ് ബട്‌ലര്‍ ടീമില്‍ ഇല്ല എന്നത് തന്നെയാണ് പ്രശ്‌നം. 14 കളികളില്‍ നിന്ന് 538 റണ്‍സ് നേടി ഫോമില്‍ നില്‍ക്കുകയായിരുന്നു ബട്‌ലര്‍. അപ്പോഴാണ് ദേശീയ ടീമിലേക്കുള്ള മടക്കം. പേസ്ബൗളര്‍ റബാദയും ടീം വിട്ടിരിക്കുകയാണ്. ഈ പ്രതിസന്ധിയെ ഗുജറാത്ത് എങ്ങനെ മറികടക്കും എന്നാണ് അറിയേണ്ടത്.
മുംബൈയ്ക്കും ഇത്തരത്തില്‍ ചെറിയൊരു പ്രതിസന്ധിയുണ്ട്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ആയ റയാല്‍ റിക്കല്‍റ്റിന്റെ മടക്കമാണത്. മൂന്ന് അര്‍ദ്ധ സെഞ്ചുറികള്‍ ആയിരുന്നു റിക്കല്‍റ്റ് ഈ സീസണില്‍ നേടിയത്. ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സും ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് മടങ്ങിയത് മുംബൈയ്ക്ക് പ്രതിസന്ധിയാണ്.
ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നുള്ളവരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. 14 കളികളില്‍ നിന്ന് 679 റണ്‍സ് നേടിയ സായ് സുദര്‍ശന്‍ ആണ് ഒന്നാം സ്ഥാനത്ത്. 14 കളികളില്‍ നിന്നായി 649 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തും. എതിരാളികളായ മുംബൈയില്‍ നിന്നാണ് ഓറഞ്ച് ക്യാപ്പ് മത്സരത്തിലെ മൂന്നാമന്‍... മറ്റാരുമല്ല, 640 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവ്.
ആറ് തവണ ഫൈനലിസ്റ്റുകള്‍ ആവുകയും അഞ്ച് തവണ കിരീടം ഉയര്‍ത്തുകയും ചെയ്ത ടീം ആണ് മുംബൈ ഇന്ത്യന്‍സ്. 2022 ല്‍ മാത്രം കിരാടം നേടിയ ടീം ആണ് ഗുജറാത്ത്യ 2023 ല്‍ അവര്‍ ഫൈനലിസ്റ്റുകളും ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









