ലക്നൗ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലക്‌നൗവില്‍ ആണ് മത്സരം നടന്നത്. ടോസ് നേടിയ ലക്നൗ ഗുജറാത്തിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 180 റൺസ് ആണ് ഗുജറാത്ത് നേടിയത്. ശുഭ്മാന്‍ ഗില്‍ (38 പന്തില്‍ 60), സായ് സുദര്‍ശന്‍ (37 പന്തില്‍ 56) എന്നിവരുടെ പ്രകടനങ്ങൾ ടീമിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ 19.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് വിജയം സ്വന്തമാക്കിയത്. നിക്കോളാസ് പുരാന്‍ (34 പന്തില്‍ 61), എയ്ഡന്‍ മാര്‍ക്രം (31 പന്തില്‍ 58) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലക്‌നൗവിന് വിജയത്തിന് കാരണമായത്.
ലക്‌നൗവിന് വേണ്ടി രവി ബിഷ്‌ണോയ്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ലക്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ മാര്‍ഷിന് പകരം ഓപ്പണറായെത്തിയത് റിഷഭ് പന്ത് ആയിരുന്നു. 18 പന്തില്‍ 21 റൺസ് ആണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. പ്രസിദ്ധ് കൃഷ്ണയാണ് പന്തിന്റെ വിക്കറ്റെടുത്തത്. അതിന് ശേഷം ക്രീസിലെത്തിയ നിക്കോളാസ് പുരാനും മാര്‍ക്രവും കൂടിച്ചേർന്ന് 58 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ മാര്‍ക്രമിനെയും പ്രസിദ്ധ് മടക്കിയയച്ചു. ഒരു സിക്‌സും ഒമ്പത് ഫോറും നേടിയാണ് മാര്‍ക്രം മടങ്ങിയത്. 16-ാം ഓവറില്‍ പുരാന്റെ വിക്കറ്റും നഷ്ടമായി. ഏഴ് സിക്‌സും ഒരു ഫോറും അടങ്ങിയതായിരുന്നു നിക്കോളാസ് പുരാന്റെ ഇന്നിംഗ്‌സ്. റാഷിദ് ഖാന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ചെടുത്താണ് പുരാന്റെ വിക്കറ്റെടുത്തത്. തുടർന്ന് ഡേവിഡ് മില്ലര്‍ (11 പന്തില്‍ 7), അബ്ദുള്‍ സമദിനെ (2), ആയുഷ് ബദോനി (20 പന്തില്‍ പുറത്താവാതെ 28 റൺസ് നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഗുജറാത്തിന്റെ തുടക്കവും മികച്ചതായിരുന്നു. ശുഭ്മാൻ ഗില്ലും സായ് സുദർശനും ചേർന്ന് 120 റണ്‍സാണ് തുടക്കത്തിൽ കൂട്ടിച്ചേര്‍ത്തു. 13-ാം ഓവറിലാണ് ഗിൽ മടങ്ങിയത്. ആവേശ് ഖാന്റെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം ആണ് ക്യാച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ സായ് സുദർശനും മടങ്ങി. രവി ബിഷ്‌ണോയുടെ പന്തില്‍ നിക്കോളാസ് പുരാനാണ് ക്യാച്ചെടുത്തത്.
ജോസ് ബട്‌ലര്‍ (16), വാഷിംഗ്ടണ് സുന്ദര്‍ (2), ഷെഫാനെ റുതര്‍ഫോര്‍ഡ് (22), ഷാരുഖ് ഖാന്‍ (6 പന്തില്‍ പുറത്താവാതെ 11), റാഷിദ് ഖാന്‍ (4), രാഹുൽ തെവാട്ടിയ (0) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ. പുറത്താവാതെ നിന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.