)
മുല്ലൻപുർ: ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുബൈ ഇന്ത്യൻസിന് ജയം. 20 റൺസിനാണ് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ക്വാളിഫയർ 2 ഉറപ്പിച്ചു. 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ടൈറ്റൻസ് ആറ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസിന് പുറത്തായി.
Eliminator. Mumbai Indians Won by 20 Run(s) (Qualified) https://t.co/R4RTzjQNeP . #Eliminator #GTvMI #TATAIPL #IPL2025
— IndianPremierLeague (@IPL) May 30, 2025
സായ് സുദർശൻ 80 റൺസും സുദർശൻ 48 റൺസും നേടി ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും വിജയം മുംബൈ ഇന്ത്യൻസിനായിരുന്നു. മുബൈയ്ക്കായി ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റുകൾ നേടി. റിച്ചാർഡ് ഗ്ലീസൺ, ബുംമ്ര, അശ്വിനി കുമാർ, സാന്റ്നർ എന്നിവർ മുംബൈയ്ക്കായി ഓരോ വിക്കറ്റും നേടി.
Next stop: Qualifier @mipaltan are all set to meet the @PunjabKingsIPL for a ticket to glory
— IndianPremierLeague (@IPL) May 30, 2025
Scorecard https://t.co/R4RTzjQfph#TATAIPL | #GTvMI | #Eliminator | #TheLastMile pic.twitter.com/vK0oAjcG5s
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ നിശ്ചിത ഇരുപത് ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് നേടിയത്. രോഹിത് ശർമ മുംബൈ ഇന്ത്യൻസിനായി 81 റൺസ് നേടി. രോഹിത് ശർമയുടെ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെ 200 കടത്തിയത്. ക്വാളിഫയർ 2ൽ മുംബൈയുടെ എതിരാളി പഞ്ചാബ് കിംഗ്സ് ആണ്. ഈ പോരാട്ടത്തിൽ വിജയിക്കുന്നവർ ആർസിബിയെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.