IPL 2025 GT vs RR: പോയിന്റ് പട്ടികയിൽ ഒന്നാമനായി ​ഗുജറാത്ത്; രാജസ്ഥാനെതിരെ 58 റൺസിന്റെ ജയം

സായ് സുദർശന്റെ മികച്ച പ്രകടനമാണ് ​ഗുജറാത്ത് ടൈറ്റൻസിന്റെ വമ്പൻ വിജയത്തിന് കാരണമായത്.   

Written by - Zee Malayalam News Desk | Last Updated : Apr 10, 2025, 07:47 AM IST
  • രാജസ്ഥാന് തുടക്കം തന്നെ പിഴച്ചിരുന്നു.
  • ടീം സ്കോർ 12 എന്ന നിലയിലെത്തിയപ്പോൾ തന്നെ യശസ്വി ജയ്‌സ്വാള്‍ (6), നിതീഷ് റാണ (1) എന്നിവർക്ക് ക്രീസിൽ നിന്നും മടങ്ങേണ്ടി വന്നു.
  • തുടർന്ന് ഏഴാം ഓവറില്‍ 26 റൺസ് എടുത്ത് റിയാന്‍ പരാഗ് പുറത്തായി
IPL 2025 GT vs RR: പോയിന്റ് പട്ടികയിൽ ഒന്നാമനായി ​ഗുജറാത്ത്; രാജസ്ഥാനെതിരെ 58 റൺസിന്റെ ജയം

അഹമ്മദാബാദ്: ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് ​ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിൽ ​ഗുജറാത്തിന് 58 റൺസിന്റെ ജയം. ​ഗുജറാത്ത് ഉയർത്തിയ 218 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 19.2 ഓവറിൽ 159ന് ഓൾ ഔട്ട് ആകുകയായിരുന്നു. 32 പന്തിൽ 52 റൺസ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറും 28 പന്തില്‍ 41 റണ്‍സെടുത്ത സഞ്ജു സാംസണുമാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ഹെറ്റ്മയറാണ് രാജസ്ഥാന്റെ ടോപ് സ്കോറർ. മൂന്ന് വിക്കറ്റ് നേടിയ പ്രസിദ്ധ് കൃഷ്ണ, രണ്ട് വിക്കറ്റുകൾ വീതം വീവ്ത്തിയ റാഷിദ് ഖാന്‍, സായ് കിഷോര്‍ എന്നിവരാണ് രാജസ്ഥാന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. 

Add Zee News as a Preferred Source

രാജസ്ഥാന് തുടക്കം തന്നെ പിഴച്ചിരുന്നു. ടീം സ്കോർ 12 എന്ന നിലയിലെത്തിയപ്പോൾ തന്നെ യശസ്വി ജയ്‌സ്വാള്‍ (6), നിതീഷ് റാണ (1) എന്നിവർക്ക് ക്രീസിൽ നിന്നും മടങ്ങേണ്ടി വന്നു. തുടർന്ന് ഏഴാം ഓവറില്‍ 26 റൺസ് എടുത്ത് റിയാന്‍ പരാഗ് പുറത്തായി. എട്ടാമത്തെ ഓവറില്‍ 5 റണ്ഡസ് മാത്രം നേടി ധ്രുവ് ജുറലും പുറത്തായതോടെ രാജസ്ഥാൻ പ്രതിസന്ധിയിലായി. ഇതോടെ 4 വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാന്റെ സ്കോർബോർഡ്. തുടർന്ന് സഞ്ജു - ഹെറ്റ്‌മെയര്‍ സഖ്യം 48 റണ്‍സ് നേടിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. 

Also Read: Alappuzha Hybrid Ganja Case: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലിമയുടെ ഭർത്താവ് സുൽത്താൻ പിടിയിൽ, തെളിവായത് പാസ്പോർട്ട്

 

13ാം ഓവറിൽ സഞ്ജു സാംസണും മടങ്ങി. പിന്നാലെയെത്തിയ ശുഭം ദുബെ (1), ജോഫ്ര ആര്‍ച്ചര്‍ (4) എന്നിവരും നിരാശ നൽകി മടങ്ങി. തുഷാര്‍ ദേശ്പാണ്ഡെ (3), മഹീഷ് തീക്ഷണ (5) സന്ദീപ് ശര്‍മ (6) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്കോർ.

സായ് സുദര്‍ശനാണ് ഗുജറാത്തിനെ വമ്പൻ സ്‌കോറിലേക്ക് എത്തിച്ചത്. 53 പന്തില്‍ 83 റണ്‍സാണ് സായ് സുദർശൻ നേടിയത്. ജോസ് ബട്‌ലര്‍ (25 പന്തില്‍ 36), ഷാരുഖ് ഖാന്‍ (20 പന്തില്‍ 36) എന്നിവരുടെ പ്രകടനവും ​ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചു. രാജസ്ഥാന് വേണ്ടി തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. ​ഗുജറാത്തിന്റെയും തുടക്കം പതറിയിരുന്നു. ടീം സ്കോർ 14 എന്ന നിലയിൽ നിൽക്കുമ്പോൾ ശുഭ്മാന്‍ ഗില്ലിന്റെ (2) വിക്കറ്റ് നഷ്ടമായി. ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. പിന്നാലെയെത്തിയ ബട്‌ലര്‍ - സായ് സഖ്യം 80 റണ്‍സ് കൂട്ടിചേര്‍ത്തു. പത്താമത്തെ ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് തകരുന്നത്. തീക്ഷണയുടെ പന്തില്‍ ബട്‌ലര്‍ ഔട്ടായി. പിന്നാലെയെത്തിയ ഷാരുഖ് സായിക്കൊപ്പം 62 റണ്‍സ് ചേര്‍ത്തു.

ഷാരുഖും ഷെഫാനെ റുതര്‍ഫോര്‍ഡും (7) അടുത്തടുത്ത ഓവറുകളില്‍ മടങ്ങി. രാഹുല്‍ തെവാട്ടിയ (12 പന്തില്‍ 24), റാഷിദ് ഖാന്‍ (4 പന്തില്‍ 12) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. അര്‍ഷദ് ഖാന്‍ (0), തെവാട്ടിയക്കൊപ്പം പുറത്താവാതെ നിന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News