IPL 2025: പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത; ഡൽഹിക്കെതിരെ 14 റൺസിന്റെ ജയം

കെ എൽ രാഹുൽ ഏഴ് റൺസിനിടെ റൺഔട്ടായത് ഡൽഹിക്ക് തിരിച്ചടിയായി.കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും നേടി.

Written by - Zee Malayalam News Desk | Last Updated : Apr 30, 2025, 12:37 PM IST
  • പ്ലേഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ ക്യാപിറ്റൽസിനെ 14 റൺസിനാണ് നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്.
  • കൊൽക്കത്ത ഉയർത്തിയ 205 റൺസ് പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനെ കഴിഞ്ഞുള്ളു.
  • മൂന്ന് വിക്കറ്റും 27 റൺസും നേടിയ സുനിൽ നരെയ്നാണ് കളിയിലെ താരം.
IPL 2025: പ്ലേഓഫ് സാധ്യത നിലനിർത്തി കൊൽക്കത്ത; ഡൽഹിക്കെതിരെ 14 റൺസിന്റെ ജയം

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം. പ്ലേഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ ക്യാപിറ്റൽസിനെ 14 റൺസിനാണ് നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്. കൊൽക്കത്ത ഉയർത്തിയ 205 റൺസ് പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റും 27 റൺസും നേടിയ സുനിൽ നരെയ്നാണ് കളിയിലെ താരം. 

Add Zee News as a Preferred Source

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് പോറെലിനെ (നാല്) നഷ്ടമായി. പവർപ്ലേ തീരുന്നതിന് മുമ്പായി കരുൺ നായരിനെയും (15) കൊൽക്കത്ത പുറത്താക്കി. ടൂർണമെൻ്റിലെ ഡൽഹിയുടെ ടോപ് സ്കോററായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എൽ രാഹുൽ ഏഴ് റൺസിനിടെ റൺഔട്ടായത് ഡൽഹിക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ ഫാഫ് ഡുപ്ലെസിയും നായകൻ അക്സർ പട്ടേലും ചേർന്ന് നടത്തിയ പ്രകടനം ഡൽഹിക്ക് പ്രതീക്ഷ നൽകി. 76 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ നിന്ന് 43 റൺസെടുത്ത അക്സറിനെ നരെയ്ൻ പുറത്താക്കിയതോടെ ഡൽഹി ആരാധക‌ർ വീണ്ടും നിരാശരായി. ഓപ്പണറായ ഫാഫ് ഡുപ്ലെസി ഒരറ്റത്ത് നിന്ന് ഡൽഹിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും 19 പന്തിൽ നിന്ന് 38 റൺസെടുത്ത വിപ്രാജ് നി​ഗം മാത്രമാണ് പിന്നീട് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ട്രിസ്റ്റൻ സ്റ്റബ്സ് (1), അശുതോഷ് ശർമ്മ (7), മിച്ചൽ സ്റ്റാർക്ക്(0) തുടങ്ങിയവർക്ക് തിളങ്ങാനായില്ല. 45 പന്തിൽ നിന്ന് 62 റൺസെടുത്ത ഡുപ്ലെസിയാണ് ഡൽഹിയുടെ ടോപ് സ്കോറർ. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും വരുൺ ചക്രവർത്തി രണ്ട് വിക്കറ്റും വീഴ്ത്തി. അനുകുൽ റോയ്, ആന്ദ്രേ റസൽ, വൈഭവ് അറോറ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 

Also Read: RR vs GT: ജയ്പൂരിൽ വിളയാടി വൈഭവ്; ഗുജറാത്തിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയ്ക്ക് വേണ്ടി മുൻനിര ബാറ്റ്സ്മാൻമാർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ​ഗുർഭാസ് (12 പന്തിൽ 26), സുനിൽ നരെയ്ൻ (16 പന്തിൽ 27), അജിങ്ക്യ രഹാനെ (14 പന്തിൽ 26) എന്നിവർ മികച്ച തുടക്കമാണ് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. 32 പന്തിൽ 44 റൺസെടുത്ത അങ്ക്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 25 പന്തിൽ 36 റൺസെടുത്ത റിങ്കു സിം​ഗും മികച്ച  പിന്തുണ നൽകി. അവസാന ഓവറുകളിൽ ആന്ദ്രെ റസൽ നേടിയ 17 (9) റൺസാണ് കൊൽക്കത്തയുടെ സ്കോർ 200 കടത്തിയത്. വെങ്കിടേഷ് അയ്യറിന് ഇന്നും തിളങ്ങാനായില്ല. ഡൽഹിക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. വിപ്രാജ് നി​ഗം, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News