കൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണിലെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 175 റൺസിൻ്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. നായകൻ അജിങ്ക്യ രഹാനെയുടെ അർധ സെഞ്ച്വറി പ്രകടനമാണ് കൊൽക്കത്തയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടിയ ബെംഗളൂരു കൊൽക്കത്തയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
മോശം തുടക്കത്തോടെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്നിങ്സ് ആരംഭിച്ചത്. ജോഷ് ഹേസൽവുഡ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ ദക്ഷിണാഫ്രിക്കൻ താരം ക്വിൻ്റൻ ഡി കോക്കിൻ്റെ (നാല്) വിക്കറ്റ് കൊൽക്കത്തയ്ക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ നായകൻ അജിങ്ക്യ രഹാനെയും സുനിൽ നരെയ്നും ചേർന്ന് നടത്തിയ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 31 പന്തിൽ നിന്ന് ആറ് ബൗണ്ടറിയും നാല് സിക്സും സഹിതം 56 റൺസെടുത്താണ് രഹാനെ പുറത്തായത്. 25 പന്തിൽ നിന്നാണ് രഹാനെ അർധ സെഞ്ച്വറി തികച്ചത്. മറുവശത്ത് സുനിൽ നരെയ്ൻ രഹാനെയ്ക്ക് മികച്ച പിന്തുണ നൽകി. 26 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 44 റൺസെടുത്താണ് നരെയ്ൻ പുറത്തായത്. 10 ഓവർ പൂർത്തിയായപ്പോൾ സുനിൽ നരെയ്ൻ മടങ്ങി. മൂന്ന് പന്തുകളുടെ വ്യത്യാസത്തിൽ രഹാനെയും പുറത്തായതോടെ കൊൽക്കത്ത പ്രതിസന്ധിയിലായി.
പിന്നീട് ക്രീസിലെത്തിയവർ അടപടലം തകർന്നടിയുന്നതിനാണ് ഈഡൻ ഗാർഡൻസ് സാക്ഷ്യംവഹിച്ചത്. മധ്യനിരയിലെ പ്രധാന താരങ്ങളായ വെങ്കിടേഷ് അയ്യരും (ആറ്), റിങ്കു സിങ്ങും (12), ആന്ദ്രേ റസ്സലും (നാല്) കാര്യമായ പ്രകടനം കാഴ്ചവയ്ക്കാതെ പുറത്തായതോടെ നൈറ്റ് റൈഡേഴ്സിൻ്റെ സ്കോറിങ് വേഗത കുറഞ്ഞു. 30 റൺസെടുത്ത അങ്ക്കൃഷ് രഘുവംശി മാത്രമാണ് മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി ക്രുനാൽ പാണ്ഡ്യ 4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് രണ്ടും റാഷിക് സലാം, സുയാഷ് ശർമ്മ, യാഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









